ക്ളൈമാക്സിൽ വമ്പൻ ട്വിസ്റ്റ്; മരക്കാർ തീയേറ്ററിൽ തന്നെ; പ്രഖ്യാപിച്ചു സിനിമ മന്ത്രി..!

Advertisement

കേരളത്തിലെ കോടിക്കണക്കിനു വരുന്ന സിനിമാ പ്രേക്ഷകർക്കും മോഹൻലാൽ ആരാധകർക്കും ആശ്വാസവും ആവേശവും സമ്മാനിക്കുന്ന വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത്. മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും വലിയ ചിത്രമായ മരക്കാർ അറബിക്കടലിന്റെ സിംഹം തീയേറ്ററിൽ തന്നെ റിലീസ് ചെയ്യും. സിനിമ മന്ത്രി സജി ചെറിയാൻ ആണ് ഈ ചിത്രം തീയേറ്ററിൽ തന്നെ ഇറങ്ങും എന്ന് ഇന്ന് പ്രഖ്യാപിച്ചത്. ഡിസംബർ രണ്ടിന് ആവും മരക്കാർ ആഗോള റിലീസ് ആയി എത്തുക. രണ്ടാഴ്ച ഫ്രീ റൺ ആയിരിക്കും ലഭിക്കുക എന്നും സൂചനയുണ്ട്. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ഈ ചിത്രം നിർമ്മിച്ചത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്. പ്രിയദർശൻ സംവിധാനം ചെയ്ത ഈ ചിത്രം എൺപതു കോടിയോളം രൂപ ബഡ്ജറ്റില് ആണ് ഒരുക്കിയത്. നേരത്തെ തീയേറ്റർ സംഘനയായ ഫിയോക്കിന്റെ പിടിവാശിയും മോശം പെരുമാറ്റവും മൂലം ഈ ചിത്രം ആമസോൺ പ്രൈം റിലീസ് ആയാവും എത്തുക എന്ന് നിർമ്മാതാവ് പ്രഖ്യാപിച്ചിരുന്നു.

രണ്ടു ദിവസം മുൻപ് ചെന്നൈയിൽ പ്രിവ്യൂ കണ്ട എല്ലാവരും ഒരേ സ്വരത്തിൽ അതിഗംഭീരം എന്നാണ് ഈ ചിത്രത്തെ കുറിച്ച് അഭിപ്രായപ്പെട്ടത്. ഏതായാലും റിലീസിനെ സംബന്ധിച്ച് ഉള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും. എത്ര തീയേറ്ററിൽ റിലീസ് ആവും എത്ര ശതമാനം ആളുകളെ പ്രവേശിപ്പിക്കും തുടങ്ങി ഉള്ള വിവരങ്ങൾ ആണ് ഇനി വരാൻ ഉള്ളത്. തമിഴ്, തെലുങ്കു, ഹിന്ദി, കന്നഡ ഭാഷകളിലും ഈ ചിത്രം ഒരുക്കിയിട്ടുണ്ട്. പ്രണവ് മോഹൻലാൽ, മഞ്ജു വാര്യർ, തമിഴ് നടന്മാരായ അർജുൻ, പ്രഭു, അശോക് സെൽവൻ, ഹിന്ദി താരം സുനിൽ ഷെട്ടി, കല്യാണി പ്രിയദർശൻ, കീർത്തി സുരേഷ് തുടങ്ങി ഒരു വമ്പൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

Advertisement

Advertisement

Copyright © 2017 onlookersmedia.

Press ESC to close