Tuesday, June 6

ഓസ്കാർ അവാർഡിന്റെ ചുരുക്കപ്പട്ടികയിലേക്കു മരക്കാർ അറബിക്കടലിന്റെ സിംഹം; മലയാള സിനിമയ്ക്കു വീണ്ടും വമ്പൻ നേട്ടം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മാസ്റ്റർ ഡയറക്ടർ പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായ മരക്കാർ, അറബിക്കടലിൻ്റെ സിംഹം ഓസ്കർ നാമനിർദ്ദേശ പട്ടികയിൽ ഇടം പിടിച്ചു എന്ന സന്തോഷകരമായ വാർത്തയാണ് ഇന്ന് പുറത്തു വന്നത്. കഴിഞ്ഞ മാസം ആണ് മരക്കാർ എന്ന ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‍കാരം നേടിയ മരക്കാർ തീയേറ്ററുകളിൽ സമ്മിശ്ര പ്രതികരണമാണ് നേടിയത്. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡുകൾക്കുള്ള ഇന്ത്യയിലെ നാമനിർദ്ദേശ പട്ടികയിലാണ് മികച്ച ഫീച്ചർ ഫിലിമിനുള്ള വിഭാഗത്തിൽ മരക്കാർ എന്ന മലയാള ചിത്രം ഇടം നേടിയിരിക്കുന്നത്. മികച്ച ഫീച്ചര്‍ സിനിമ, സ്പെഷ്യല്‍ എഫക്ട്സ്, വസ്ത്രാലങ്കാരം എന്നീ വിഭാഗങ്ങളിൽ ആയിരുന്നു മരക്കാർ ദേശീയ അവാർഡുകൾ നേടിയത്. അതിനു മുൻപ് മൂന്നു സംസ്ഥാന ചലച്ചിത്ര അവാർഡുകളും ഈ ചിത്രം നേടിയിരുന്നു.

മരക്കാറിനൊപ്പം, സൂര്യ നായകനായി ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്ത തമിഴ് ചിത്രമായ ജയ് ഭീമും 276 ചിത്രങ്ങൾ ഉള്ള ഈ ചുരുക്കപ്പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് ഭാഷകളിലും റിലീസ് ചെയ്ത മരക്കാർ നൂറു കോടി ബഡ്ജറ്റിൽ ഒരുക്കിയ ചിത്രമാണ്. ആന്റണി പെരുമ്പാവൂരിന്റെ ആശിർവാദ് സിനിമാസിനൊപ്പം സന്തോഷ് ടി കുരുവിളയുടെ മൂൺലൈറ്റ് എന്റർടെയിൻമെന്റും, ഡോക്ടർ റോയിയുടെ കോൺഫിഡന്റ് ഗ്രൂപ്പും ചേർന്നാണ് മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായ മരക്കാർ നിർമ്മിച്ചത്. മോഹൻലാലിനൊപ്പം സുനിൽ ഷെട്ടി, പ്രഭു, മഞ്ജു വാര്യർ, കീർത്തി സുരേഷ്, പ്രണവ് മോഹൻലാൽ, സിദ്ദീഖ്, സംവിധായകൻ ഫാസിൽ, കല്യാണി പ്രിയദർശൻ, അർജുൻ സർജ, അശോക് സെൽവൻ തുടങ്ങി ഒരു വമ്പൻ താരനിര അണിനിരന്ന ചിത്രം കൂടിയാണ് മരക്കാർ.

Did you find apk for android? You can find new Free Android Games and apps.
Share.

About Author