മരക്കാർ-അറബിക്കടലിന്റെ സിംഹം ബാഹുബലിയേക്കാൾ വെല്ലുവിളി നിറഞ്ഞ ചിത്രം എന്ന് സാബു സിറിൽ..!

Advertisement

ബാഹുബലി സീരിസ് ഉൾപ്പെടെ ഇന്ത്യൻ സിനിമയിലെ വമ്പൻ ചിത്രങ്ങളുടെ പ്രൊജക്റ്റ് ഡിസൈനർ / കലാ സംവിധായകൻ എന്ന നിലയിൽ ജോലി ചെയ്തിട്ടുള്ള, ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ആര്ട്ട് ഡയറക്ടർ ആണ് മലയാളിയായ സാബു സിറിൽ. മലയാളത്തിൽ ഒട്ടേറെ ചിത്രങ്ങൾക്ക് കലാസംവിധാനം ചെയ്തിട്ടുള്ള സാബുവിന്റെ ഏറ്റവും പ്രശസ്തമായ ജോലികൾ മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ കാലാപാനി, തേന്മാവിൻ കൊമ്പത് എന്നീ ചിത്രങ്ങൾക്ക് വേണ്ടി ചെയ്തത് ആണ്. മോഹൻലാൽ- പ്രിയദർശൻ ടീമിന്റെ ഒപ്പം ഒട്ടേറെ ചിത്രങ്ങൾ ചെയ്ത സാബു സിറിൽ അവർ ഇരുവരുമായും വലിയ സൗഹൃദം പുലർത്തുന്ന വ്യക്തിയുമാണ്. ഇപ്പോഴിതാ ഒരിക്കൽ കൂടി മോഹൻലാൽ- പ്രിയദർശൻ ടീമിനൊപ്പം ജോലി ചെയ്യാൻ ഒരുങ്ങുകയാണ് സാബു സിറിൽ . നൂറു കോടി രൂപ ബഡ്ജറ്റിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ അണിയിച്ചൊരുക്കാൻ പോകുന്ന മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രൊജക്റ്റ് ഡിസൈനർ ആണ് സാബു സിറിൽ. ബാഹുബലിയേക്കാൾ വെല്ലുവിളി നിറഞ്ഞതാണ് ഈ ചിത്രമെന്നാണ് സാബു സിറിൽ പറയുന്നത്.

ചരിത്രം പറയുന്ന സിനിമ ആയതു കൊണ്ട് തന്നെ ഒരുപാട് റിസർച് ആവശ്യമാണ് ഈ ചിത്രത്തിന് പുറകിൽ എന്നാണ് സാബു സിറിൽ പറയുന്നത്. ചിത്രത്തിന്റെ കഥ നടക്കുന്ന കാലഘട്ടത്തിലെ വേഷ വിധാനങ്ങൾ, ഉപയോഗിച്ചിരുന്ന വസ്തുക്കൾ, ജലനൗകകളുടെ രൂപം, യുദ്ധോപകരണങ്ങൾ തുടങ്ങി ഒട്ടേറെ കാര്യങ്ങൾ ഏറെ ശ്രദ്ധയോടെ ചെയ്യണം എന്ന് അദ്ദേഹം പറയുന്നു. ഇത് എപ്പോൾ പൂർത്തിയാകും എന്ന് പറയാനും സാധിക്കില്ല എന്നാണ് അദ്ദേഹം പറയുന്നത്. ഈ ചിത്രത്തിൽ ഹിന്ദി, തമിഴ്, തെലുങ്കു, ചൈനീസ്, അറബിക് ഭാഷകളിൽ നിന്നുള്ള താരങ്ങൾ ഉണ്ടാകും. മലയാളത്തിൽ നിന്ന് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് നായകനായി മോഹൻലാൽ, കുഞ്ഞാലി മരക്കാരുടെ യൗവ്വനകാലം അവതരിപ്പിച്ചു കൊണ്ട് അതിഥി വേഷത്തിൽ എത്തുന്ന പ്രണവ് മോഹൻലാൽ, മരക്കാർ ഒന്നാമനായി മധു എന്നിവരെയാണ്. കുഞ്ഞാലി മരക്കാർ നാലാമനെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നവംബർ ഒന്നിന് ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് വിവരം.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close