ഛോട്ടാ മുംബൈ രണ്ടാം ഭാഗം; മനസ്സ് തുറന്നു നിർമ്മാതാവ്..!

Advertisement

2007 ഇൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി അൻവർ റഷീദ് ഒരുക്കിയ ബ്ലോക്ക്ബസ്റ്റർ ചിത്രമായിരുന്നു ഛോട്ടാ മുംബൈ. 2007 വിഷ്ണു റിലീസ് ആയെത്തിയ ഈ ചിത്രം ബോക്സ് ഓഫിസ് കളക്ഷനിലും ജനപ്രീതിയിലും മറ്റു ചിത്രങ്ങളേക്കാൾ ഒരുപാട് മുന്നിലെത്തി വിഷു വിന്നറായി മാറിയിരുന്നു. ബെന്നി പി നായരമ്പലം രചിച്ച ഈ ചിത്രം നിർമ്മിച്ചത് മണിയൻപിള്ള രാജുവാണ്. മോഹൻലാലിനൊപ്പം ഭാവന, ജഗതി, സിദ്ദിഖ്, മണിക്കുട്ടൻ, ഇന്ദ്രജിത്, രാജൻ പി ദേവ്, കലാഭവൻ മണി, വിനായകൻ, സായി കുമാർ, ബിജു കുട്ടൻ എന്നിങ്ങനെ വലിയ ഒരു താരനിരയാണ് ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. മോഹൻലാൽ അവതരിപ്പിച്ച തല എന്ന് ഇരട്ട പേരുള്ള വാസ്കോ എന്ന കഥാപാത്രം ഇപ്പോഴും പ്രേക്ഷകർക്കിടയിൽ പോപ്പുലറാണ്, ഇതിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന തരത്തിലുള്ള ചില വാർത്തകൾ അതിനിടക്ക് സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ അതിനെക്കുറിച്ചു മനസ്സ് തുറക്കുകയാണ് നിർമ്മാതാവും നടനുമായ മണിയൻപിള്ള രാജു. ഛോട്ടാ മുംബൈക്ക് രണ്ടാം ഭാഗത്തിന്റെ ആവശ്യമില്ലെന്നാണ് അദ്ദേഹം പറയുന്നത്. ജാങ്കോ സ്‌പേസ് എന്ന ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹമിത് പറയുന്നത്. ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യാൻ താത്പര്യമില്ലെന്നും, ആ ചിത്രം അവിടെ അവസാനിച്ചെന്നുമായിരുന്നു മണിയന്‍പിള്ള രാജു പറഞ്ഞത്. ഒരിക്കൽ സിനിമക്ക് പഠിക്കുന്ന ചില യുവാക്കള്‍ കഥ പറയാന്‍ വന്നിരുന്നുവെന്നും, ഛോട്ടാ മുംബൈയുടെ രണ്ടാം ഭാഗത്തിന്റെ കഥയാണ് പറയാൻ പോകുന്നതെന്ന് അവർ പറഞ്ഞതോടെ, തനിക്കു കേൾക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ് താനവരെ പറഞ്ഞു വിടുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. മോഹൻലാൽ നായകനായ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ വെള്ളാനകളുടെ നാട്, ഏയ് ഓട്ടോ, ഹെലോ മൈ ഡിയർ റോങ്ങ് നമ്പർ എന്നിവ നിർമ്മിച്ചതും മണിയൻ പിള്ള രാജുവാണ്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close