ആദ്യ ‘അമ്മ’ മീറ്റിംഗിൽ പങ്കെടുത്തതിന്റെ സന്തോഷം പങ്കുവെച്ചു മണികണ്ഠൻ…

Advertisement

രാജീവ് രവി സംവിധാനം ചെയ്ത ‘കമ്മട്ടിപാടം’ എന്ന ചിത്രത്തിലൂടെ സഹനടനായി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ് മണികണ്ഠൻ. ബാലൻ ചേട്ടൻ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം വിസ്മയിപ്പിക്കുകയും ആദ്യ ചിത്രത്തിലൂടെ തന്നെ സഹനടനുള്ള സ്റ്റേറ്റ് അവാർഡും കരസ്ഥമാക്കി. ചുരുങ്ങിയ കാലംകൊണ്ട് കുറെയെ ചിത്രങ്ങളിൽ ഭാഗമാവൻ അദ്ദേഹത്തിന് സാധിച്ചു. ഈ വർഷം അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘കാർബൺ’. ഫഹദ് ഫാസിൽ നായകനായിയെത്തിയ ചിത്രത്തിൽ മണികണ്ഠനും പ്രധാന വേഷത്തിൽ ഉടനീളം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നിവിൻ പോളി ചിത്രമായ ‘കായംകുളം കൊച്ചുണ്ണി’ എന്ന സിനിമയിലും മണികണ്ഠൻ ഭാഗമാവുന്നുണ്ട്. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു മലയാള സിനിമയുടെ ഭാഗമാവുക അതുപോലെ ‘അമ്മ’ സംഘടനയിൽ പ്രവർത്തിക്കാൻ സാധിക്കുക എന്നത്, കമ്മട്ടിപാടത്തിലൂടെ തന്റെ ആദ്യ സ്വപ്‌നം നിറവേറിയപ്പോൾ ഇന്നലെയാണ് ആദ്യമായി അമ്മ സംഘടനയുടെ മീറ്റിങ്ങിൽ പങ്കെടുത്തത്.

Advertisement

മലയാളത്തിലെ മുൻനിര നായകന്മാരുടെ കൂടെ മണികണ്ഠൻ സെൽഫി എടുക്കുകയും തന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യുകയും ഉണ്ടായി. മോഹൻലാൽ, മമ്മൂട്ടി, സിദ്ദിഖ്, ഇന്നസെന്റ്, നരേൻ, മധു തുടങ്ങിയ നടന്മാരുടെ കൂടെ സന്തോഷം പങ്കിടുന്ന നിമിഷങ്ങൾ കാണാൻ സാധിക്കും. മറ്റ് താരങ്ങൾ തങ്ങളുടെ ക്യാമറമാന്റെ സഹായത്താൽ ചിത്രങ്ങൾ പകർത്തിയപ്പോൾ നമ്മുടെ ബാലൻ ചേട്ടൻ തന്റെ കൊച്ചു ഫോണിൽ ആരെയും ആശ്രയിക്കാതെയാണ് സെൽഫികളാണ് എടുത്തിരിക്കുന്നത്.

താര ജാഡകൾ ഒന്നും തന്നെയില്ലാത്ത ഒരു സാധാരണക്കാരനായിട്ടാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്. രാവിലെ 10 മണിക്കാണ് ഇന്നലെ സംഘടനയുടെ വാർഷിക മീറ്റിംഗ് കൊച്ചിയിൽ ആരംഭിച്ചത്. പുതിയ പ്രസിഡന്റായി മോഹൻലാലിനെ തിരഞ്ഞെടുക്കുകയും ചെയ്തു.

വർഷങ്ങളായി ‘അമ്മ’ യുടെ പ്രസിഡന്റ് ഇന്നസെന്റ് ആയിരുന്നു എന്നാൽ അദ്ദേഹം തന്റെ സ്ഥാനം ഒഴിഞ്ഞു കൊടുക്കുകയും സംഘടനയിലെ എല്ലാ അംഗങ്ങളുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് മോഹൻലാലിനെ എതിരില്ലാതെ തിരഞ്ഞെടുത്തത്. മുകേഷിനെയാണ് ‘അമ്മ’ യുടെ വൈസ് പ്രസിഡന്റായി നിയമിച്ചിരിക്കുന്നത്, ജനറൽ സെക്രട്ടറിയായി ഇടവേള ബാബുബിനെയും, ജോയിന്റ് സെക്രട്ടറിയായി സിദ്ദിഖിനെയും ട്രഷററായി ജഗദീഷിനേയും തിരഞ്ഞെടുത്തു. യുവാക്കൾക്ക് കൂടുതൽ പ്രാധാന്യം നൽകികൊണ്ട് 11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും രൂപംകൊണ്ടു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close