വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു; ലളിത ചേച്ചിയുടെ മരണത്തിൽ അനുശോചിച്ചു മമ്മൂട്ടി..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയുടെ വെള്ളിത്തിരയിൽ വിസ്മയം തീർത്തിട്ടുള്ള മഹാനടി കെ പി എ സി ലളിത നമ്മളെ വിട്ടു പിരിഞ്ഞു. നാടകത്തിലൂടെ അഭിനയരംഗത്തെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയൻപതിലേറെ ചിത്രങ്ങളിൽ ആണ് അഭിനയിച്ചു കയ്യടി നേടിയത്. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ച ലളിത ചേച്ചി ദീർഘകാലമായി സുഖമില്ലാതെ കിടപ്പിലായിരുന്നു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപഴ്സനായിരുന്നു ചേച്ചി. യശശ്ശരീരനായ പ്രശസ്ത സംവിധായകൻ ഭരതനാണ് ലളിത ചേച്ചിയുടെ ഭർത്താവ്. സിദ്ധാർഥ്, ശ്രീക്കുട്ടി എന്നീ രണ്ടു മക്കൾ ആണ് ലളിത ചേച്ചിക്ക് ഉള്ളത്. അതിൽ സിദ്ധാർഥ് മലയാളത്തിലെ മികച്ച നടനും സംവിധായകനും ആണ്. ഇപ്പോഴിതാ ലളിത ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ട് നടൻ മമ്മൂട്ടി കുറിച്ച വാക്കുകൾ ശ്രദ്ധ നേടുകയാണ്.

“വളരെ വളരെ പ്രിയപ്പെട്ട ഒരാളെ എനിക്ക് നഷ്ടമായിരിക്കുന്നു, വിട്ടു പോകാത്ത ഓർമ്മകളോടെ ആദരപൂർവ്വം”, എന്നാണ് മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചത്. ഇന്ന് രാവിലെ തന്നെ ചേച്ചിയുടെ ഭൗതിക ശരീരം കാണാൻ മമ്മൂട്ടി എത്തുകയും ചെയ്തിരുന്നു. കോട്ടയം കുഞ്ഞച്ചൻ, അമരം, കനൽ കാറ്റ്, മതിലുകൾ, കിഴക്കൻ പത്രോസ്, ദി കിംഗ്, ഹിറ്റ്‌ലർ, ക്രോണിക് ബാച്‌ലർ, മായാവി, അണ്ണൻ തമ്പി, പ്രമാണി, ബെസ്റ്റ് ആക്ടർ, ഇനി റിലീസ് ചെയ്യാൻ പോകുന്ന അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വം എന്നിവയിലൊക്കെ മമ്മൂട്ടി- കെ പി എ സി ലളിത ടീം ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ അമരത്തിലെ പ്രകടനത്തിന് ആണ് ലളിത ചേച്ചിക്ക് ആദ്യത്തെ ദേശീയ അവാർഡ് ലഭിച്ചത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author