യൂത്തന്മാർക്കൊപ്പം മിന്നി തിളങ്ങി മെഗാസ്റ്റാർ; ഓണത്തിന് ബോക്സ് ഓഫീസ് കീഴടക്കാൻ കുട്ടനാടൻ ബ്ലോഗ് എത്തുന്നു..

Advertisement

മലയാള സിനിമയിൽ ഏറെ ശ്രദ്ധേയമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് സച്ചി-സേതു എന്നിവരുടേത്, ഇരുവരും പിന്നിട് സ്വതന്ത്രമായി തിരക്കഥകൾ എഴുതുവാൻ തുടങ്ങി. മമ്മൂട്ടിയെ നായകനാക്കി സേതു ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു കുട്ടനാടൻ ബ്ലോഗ്’. അച്ചായൻസിന് വേണ്ടിയാണ് സേതു അവസാനമായി തിരക്കഥ രചിച്ചത്. അനു സിതാര, ലക്ഷ്മി റായ്, ഷംന കാസിം തുടങ്ങിയവരാണ് ചിത്രത്തിൽ നായികമാരായിയെത്തുന്നത്. ഷംന കാസിം പോലീസ് വേഷമാണ് ചിത്രത്തിൽ കൈകാര്യം ചെയ്യുന്നത്. കുട്ടനാടിന്റെ പഞ്ചാത്തലത്തിൽ ശ്രീകൃഷ്ണപുരം എന്ന ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ‘ഒരു കുട്ടനാടൻ ബ്ലോഗ്’ ഒരു ഫാമിലി എന്റർട്ടയിനറായാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മെമ്മറിസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മുരളി ഫിലിംസിന്റെ ബാനറിൽ പി.കെ മുരളീധരനും ശാന്ത മുരളിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

‘ഒരു കുട്ടനാടൻ ബ്ലോഗ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ സ്വീകരിത നേടിയിരുന്നു. പോസ്റ്ററിൽ മെഗാസ്റ്റാർ പ്രയോഗം ഉപയോഗിക്കാത്തതും ഏറെ ശ്രദ്ധയമായിരുന്നു. ഹരി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. നാട്ടിലെ ചെറുപ്പക്കാരുടെ പ്രിയങ്കരനായ വ്യക്തിയായിട്ടാണ് ചിത്രത്തിൽ ഉടനീളം മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ബ്ലോഗ് എഴുത്തുക്കാരനായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നതെന്ന വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ ആദ്യം പരന്നത്, എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചു കുട്ടനാട്ടിലെ ഒരു ബ്ലോഗ് എഴുത്തുകാരന്റെ ബ്ലോഗിലെ കേന്ദ്ര കഥാപാത്രമാണ് മമ്മൂട്ടി. ജേക്കബ് ഗ്രിഗറി, വിവേക് ഗോപൻ, ഷഹീൻ സിദ്ദിഖ്, സഞ്ജു ശിവാറാം, ജൂഡ് ആന്റണി തുടങ്ങിയവർ മമ്മൂട്ടിയോടൊപ്പം എപ്പോഴും കൂടെയുള്ള യുവാക്കളായി ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ഇവരെ കൂടാതെ നെടുമുടി വേണു, സിദ്ദിക്ക്, സുരാജ് വെഞ്ഞാറമൂട്, ലാലു അലക്സ്, തെസ്നി ഖാൻ, നന്ദൻ ഉണ്ണി, സോഹൻ സീനുലാൽ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. പ്രദീപ് നായരാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീനാഥ് ശിവശങ്കരനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഈ വർഷം ഓണത്തിന് വമ്പൻ റിലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close