മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാർ ഒരുങ്ങുന്നത് വിദേശഭാഷകളിലും

Advertisement

ആരാധകരുടെ കാത്തിരുപ്പുകൾക്കൊടുവിൽ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കുഞ്ഞാലി മരയ്ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം ആഗസ്റ്റ് സിനിമാസ് നടത്തിയിരുന്നു. ടി പി രാജീവന്‍, ശങ്കര്‍ രാമകൃഷ്ണന്‍ എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

1498 ല്‍ ഇന്ത്യയിലെത്തിയ പറങ്കികളുമായി കപ്പല്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള യോദ്ധാവായ കുഞ്ഞാലി മരയ്ക്കാർ എന്ന ചരിത്രപുരുഷന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുക. കുഞ്ഞാലിമരയ്ക്കാര്‍ നാലാമന്റെ അവസാനത്തെ യുദ്ധത്തിന്റെ കഥയാണ് ഈ ചിത്രം പറയുക.

Advertisement

ജര്‍മ്മന്‍ ജാപ്പനീസ് അടക്കം വിദേശ ഭാഷകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും മലയാളത്തില്‍ നിന്ന് രണ്ടോ മൂന്നോ താരങ്ങള്‍ മാത്രമാകും ഉണ്ടാകുകയുള്ളുവെന്നും ആഗസ്റ്റ് സിനിമാസ് ഉടമകളിലൊരാളായ ഷാജി നടേശന്‍ വ്യക്തമാക്കിയിരുന്നു. ചൈനയില്‍ നിന്നുള്ള പ്രമുഖ താരത്തിന്റെ സാന്നിധ്യത്തിനായി ചര്‍ച്ചകള്‍ നടന്നു വരുന്നുണ്ട്. ചിത്രത്തിലെ അഭിനേതാക്കളെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുന്നില്ലെന്നും ഓരോ മാസവും സര്‍പ്രൈസായി അത് പുറത്തുവിടുമെന്നും ഷാജി നടേശന്‍ അറിയിക്കുകയുണ്ടായി. ബോളിവുഡിലെയും ദക്ഷിണേന്ത്യയിലെയും മുന്‍നിര സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിനായി അണിനിരയ്ക്കുന്നത്.

അംബേദ്കര്‍, പഴശ്ശിരാജ എന്നീ കഥാപാത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി മറ്റൊരു ചരിത്രപുരുഷനായി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് കുഞ്ഞാലിമരയ്ക്കാർ. അതേസമയം പി ശ്രീകുമാര്‍ തിരക്കഥ ഒരുക്കുന്ന ചിത്രമായ കർണൻ, മാമാങ്കം , കുഞ്ഞാലിമരയ്ക്കാർ എന്നിങ്ങനെ മൂന്ന് ഇതിഹാസ കഥകളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. ഇവയില്‍ മാമാങ്കം ആയിരിക്കും ആദ്യം ആരംഭിക്കുക. ഇതിനായി മമ്മൂട്ടി കളരിപ്പയറ്റ് അഭ്യസിക്കുകയാണെന്നും വാർത്തകൾ വന്നിരുന്നു. മാമാങ്കം എന്ന ചിത്രത്തില്‍ ചാവേറായാണ് മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ച. താന്‍ ഇതുവരെ ചെയ്തതില്‍ ഏറ്റവും വലിയ ചിത്രമാണിതെന്ന് മമ്മൂട്ടി തന്നെ വ്യക്തമാക്കിയിരുന്നു

Advertisement

Copyright © 2017 onlookersmedia.

Press ESC to close