കടുഗന്നാവ ഒരു യാത്രാ കുറിപ്പ്; എം ടിയുടെ രചനയിൽ മമ്മൂട്ടി- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം വരുന്നു.!

Advertisement

എം ടി വാസുദേവൻ നായരുടെ പത്തു കഥകളെ ആസ്പദമാക്കി ഒരു നെറ്റ്ഫ്ലിക്സ് ആന്തോളജി സീരിസ് ഒരുങ്ങുകയാണ്. പ്രിയദർശൻ, ജയരാജ്, ശ്യാമ പ്രസാദ്, സന്തോഷ് ശിവൻ, ലിജോ ജോസ് പെല്ലിശ്ശേരി എന്നിവർ അതിൽ ചിത്രങ്ങൾ ഒരുക്കുന്നുണ്ട്. പ്രിയദർശൻ അതിൽ രണ്ടു ചിത്രങ്ങളാണ് സംവിധാനം ചെയ്യുക. ബിജു മേനോൻ നായകനായ ശിലാലിഖിതവും മോഹൻലാൽ നായകനായ ഓളവും തീരവുമാണ് പ്രിയദർശൻ ഒരുക്കുക. സന്തോഷ് ശിവൻ ഒരുക്കുന്ന ചിത്രത്തിൽ നായകൻ സിദ്ദിഖ് ആണ്. സ്ത്രീ പ്രാധാന്യമുള്ള ചിത്രമാണ് ശ്യാമ പ്രസാദ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ഇതിൽ ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന ചിത്രത്തിൽ നായകൻ മമ്മൂട്ടിയാണ് എന്ന വാർത്തകളാണ് പുറത്തു വരുന്നത്. മാത്രമല്ല. ഈ ചിത്രത്തിന്റെ പേര് കടുഗന്നാവ ഒരു യാത്രാ എന്നാവുമെന്നും ക്യാൻ ചാനൽ മീഡിയ റിപ്പോർട്ടു ചെയ്യുന്നു. എം.ടി. വാസുദേവന്‍ നായരുടെ ആത്മകഥാംശം ഉള്ള ഒരു കഥ കൂടിയാണ് കടുഗന്നാവ ഒരു യാത്രാ കുറിപ്പ്.

മാതൃഭൂമിയുടെ പത്രാധിപരായിരിക്കെ ഒരു അന്തര്‍ദ്ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായി ശ്രീലങ്കയിൽ എത്തിയ എം ടി വാസുദേവൻ നായർ, ആ യാത്രയുടെ ഓര്‍മ്മയില്‍ എഴുതിയ ചെറുകഥയാണ് കടുഗന്നാവ ഒരു യാത്രാ കുറിപ്പ്. എം.ടിയുടെ തിരക്കഥയില്‍ ആദ്യമായിട്ടാണ് ലിജോ ഒരു സിനിമ സംവിധാനം ചെയ്യുന്നത് എന്ന് മാത്രമല്ല, മമ്മൂട്ടിയും ആദ്യമായാണ് ഒരു ലിജോ ചിത്രത്തിൽ അഭിനയിക്കാൻ പോകുന്നത്. ശ്രീലങ്കയിലും കേരളത്തിലുമായി ചിത്രീകരണം പ്ലാൻ ചെയ്യുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി തീരുമാനിച്ചിട്ടില്ല. എം.ടിയുടെ നിര്‍മ്മാണക്കമ്പനിയായ ന്യൂസ് വാല്യൂ പ്രൊഡക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ആര്‍.പി.എസ്.ജി ഗ്രൂപ്പ് എന്നിവർ ചേർന്നാണ് ഈ പത്തു ചിത്രങ്ങളും നിർമ്മിക്കുന്നത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close