ഭീഷ്മ പർവത്തിന്റെ മെഗാ വിജയം തെലുങ്ക് ചിത്രത്തിന്റെ സെറ്റിൽ ആഘോഷിച്ചു മമ്മൂട്ടി; വീഡിയോ കാണാം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഭീഷ്മ പർവ്വം, അദ്ദേഹത്തിന്റെ കരിയിലെ ഏറ്റവും വിജയമാണ് നേടിയെടുത്തത്. അദ്ദേഹത്തിന്റെ കരിയറിലെ ആദ്യത്തെ അമ്പതു കോടി ഗ്രോസ് നേടുന്ന ചിത്രവുമായി ഭീഷ്മ പർവ്വം മാറും എന്നുറപ്പായി കഴിഞ്ഞു. അമൽ നീരദ് ഒരുക്കിയ ഈ ചിത്രം രചിച്ചതും നിർമ്മിച്ചതും അദ്ദേഹമാണ്. നവാഗതനായ ദേവദത് ഷാജി ആണ് ഈ ചിത്രത്തിന്റെ സഹരചയിതാവ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വിജയം തന്റെ തെലുങ്കു ചിത്രത്തിന്റെ സെറ്റിൽ വെച്ച് ആഘോഷിച്ചിരിക്കുകയാണ് മമ്മൂട്ടി. അതിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. കഴിഞ്ഞ ദിവസമാണ് തന്റെ തെലുങ്കു ചിത്രത്തിന്റെ സെറ്റിൽ മമ്മൂട്ടി ജോയിൻ ചെയ്തത്. പത്തു ദിവസത്തെ ഷൂട്ടിനു ആണ് മമ്മൂട്ടി ഇപ്പോൾ ജോയിൻ ചെയ്തിരിക്കുന്നത്. അതിന്റെ ഭാഗമായി ഇതിലെ മമ്മൂട്ടിയുടെ ഒരു പോസ്റ്റർ അവർ പുറത്തു വിട്ടിരുന്നു.

ഈ തെലുങ്കു ചിത്രത്തിലെ നായക വേഷം ചെയ്യുന്നത് തെലുങ്കു സൂപ്പർ താരം നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി ആണ്. ഏജന്റ് എന്നാണ് ഈ ചിത്രത്തിന്റെ പേര്. സുരീന്ദർ റെഡ്ഢി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു പട്ടാള ഓഫീസർ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഇതിന്റെ ആദ്യത്തെ ഷെഡ്യൂളിന് വേണ്ടി കഴിഞ്ഞ ഒക്ടോബറിൽ മെഗാ സ്റ്റാർ ഹംഗറിയിൽ പോയിരുന്നു. ഇപ്പോൾ വീണ്ടും ഹൈദരാബാദ് ആരംഭിച്ച ഈ ചിത്രം ഇനി ഡൽഹി, കശ്മീർ എന്നിവിടങ്ങളിലും ഷൂട്ട് ചെയ്യും. പുഴു, നൻ പകൽ നേരത്തു മയക്കം, സിബിഐ 5 ദി ബ്രെയിൻ എന്നിവയാണ്, ഏജന്റ് കൂടാതെ ഇനി വരാനുള്ള മമ്മൂട്ടി ചിത്രങ്ങൾ.

Did you find apk for android? You can find new Free Android Games and apps.
Share.

About Author