വ്യത്യസ്ഥങ്ങളായ ഭാഷകൾ കൈകാര്യം ചെയ്യാൻ മമ്മൂക്ക കഴിഞ്ഞേ വേറെ ആരുമുള്ളൂ; മനസ്സ് തുറന്നു സംവിധായകൻ..!

Advertisement

മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകരിൽ ഒരാളാണ് ഇന്ന് ജിസ് ജോയ്. സൺ‌ഡേ ഹോളീഡേ, വിജയ് സൂപ്പറും പൗര്ണമിയും തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച ആളാണ് അദ്ദേഹം. അതോടൊപ്പം തന്നെ മികച്ച ഒരു ഡബ്ബിങ് ആർട്ടിസ്റ്റ് കൂടിയാണ് ജിസ് ജോയ്. തെലുങ്കു സൂപ്പർ താരമായ അല്ലു അർജുന്റെ ചിത്രങ്ങൾക്ക് മലയാളത്തിൽ സ്ഥിരമായി ഡബ്ബ് ചെയ്യുന്നത് ജിസ് ജോയ് ആണ്. അല്ലു അർജുന്റെ ശബ്ദമായി ഏറ്റവും കൂടുതൽ ആളുകൾ അറിയുന്നതും ജിസ് ജോയിയുടെ ശബ്ദമാണ്. അത്കൊണ്ട് തന്നെ ഒരു ഡബ്ബിങ് സ്റ്റാർ എന്ന നിലയിൽ ഏറ്റവും ഇഷ്ടമുള്ള ശബ്ദം ആരുടെയാണ് എന്ന ചോദ്യത്തിന് ജിസ് ജോയ് പറഞ്ഞ ഉത്തരം ശ്രദ്ധ നേടുകയാണ്. അങ്ങനെ നോക്കിയാൽ ഏറ്റവും ഇഷ്ടം മമ്മുക്കയുടെ ശബ്ദമാണ് എന്നാണ് ജിസ് ജോയ് പറയുന്നത്. വ്യത്യസ്ഥങ്ങളായ ഭാഷകൾ കൈകാര്യം ചെയ്യാൻ മമ്മൂക്ക കഴിഞ്ഞേ വേറെ ആരുമുള്ളൂ എന്ന് പറയുകയാണ് ജിസ് ജോയ്.

മലയാള ഭാഷയിൽ ഉള്ള പ്രാദേശിക വ്യതിയാനങ്ങളെ ഏറ്റവും മനോഹരമായി സ്‌ക്രീനിൽ കൊണ്ട് വന്നത് മമ്മുക്കയാണ് എന്നാണ് അദ്ദേഹം പറയുന്നത്. മമ്മൂട്ടി തൃശൂർ ഭാഷ പറഞ്ഞ പ്രാഞ്ചിയേട്ടൻ, തിരുവനന്തപുരം ഭാഷ പറഞ്ഞ രാജമാണിക്യം, പാലക്കാടൻ ഭാഷ പറഞ്ഞ രാപ്പകൽ, കോഴിക്കോടൻ ഭാഷ പറഞ്ഞ വേഷം, കാസർഗോഡ് ഭാഷ പറഞ്ഞ പുത്തൻ പണം, കന്നഡ സ്ലാങ് ഉള്ള മലയാളം പറഞ്ഞ ചട്ടമ്പിനാട് എന്നിവയൊക്കെ ജിസ് ജോയ് എടുത്തു പറയുന്നു. വിധേയൻ, പൊന്തന്മാട, അമരം ഒക്കെ ജിസ് ജോയ് എടുത്തു പറയുന്നുണ്ട്. അതൊരു കഴിവ് തന്നെ ആണെന്നും അദ്ദേഹത്തിന്റെ ശബ്ദത്തിന്റെ ഗുണമാണ് അതിനു അദ്ദേഹത്തെ സഹായിക്കുന്നത് എന്നും ജിസ് ജോയ് സൂചിപ്പിക്കുന്നു. മിമിക്രി ആവാതെ അത് ചെയ്യാൻ സാധിക്കുന്നു എന്നതാണ് മമ്മൂട്ടിയുടെ കഴിവ് എന്നും ജിസ് ജോയ് പറഞ്ഞു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close