മമ്മുക്കയിൽ നിന്ന് ഞാൻ പഠിച്ചിട്ടുള്ള പലതും ഒരു സംവിധായകനും പറഞ്ഞു തരാൻ പറ്റാത്തത്: സിദ്ദിഖ് ..!

Advertisement

മലയാളികൾ ഏറ്റവും അധികം ഇഷ്ട്ടപെടുന്ന ഒരു നടനാണ് സിദ്ദിഖ്. നായകനായും, വില്ലനായും, സഹനടനായും , കോമേഡിയനായുമെല്ലാം തിളങ്ങിയിട്ടുള്ള സിദ്ദിഖ് മലയാളം സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിൽ പേരെടുത്തു പറയേണ്ട ഒരാളുമാണ്. മലയാളത്തിന്റെ മഹാനടന്മാരായ മോഹൻലാലും മമ്മൂട്ടിയുമായി വളരെ അടുത്ത ബന്ധം പുലർത്തുന്ന സിദ്ദിഖ് പല തവണ അവരുമായുള്ള അടുപ്പം സോഷ്യൽ മീഡിയ വഴിയും പത്രദൃശ്യ മാധ്യമങ്ങൾ വഴിയും പങ്കു വെച്ചിട്ടുണ്ട്. മോഹൻലാൽ തന്റെ ഏറ്റവും അടുത്ത ആത്മാർത്ഥ സുഹൃത്താണെന്ന് സിദ്ദിഖ് പറയുമ്പോൾ മമ്മൂട്ടിക്ക് ഒരു വല്യേട്ടനോടുള്ള ബഹുമാനം കലർന്ന സ്നേഹമാണ് സിദ്ദിഖ് നൽകുന്നത്.

തന്റെ ഏറ്റവും പുതിയ ഫേസ്ബുക് പോസ്റ്റിൽ സിദ്ദിഖ് വിവരിക്കുന്നത് മമ്മൂട്ടിയുമായുള്ള തന്റെ അടുപ്പത്തെ കുറിച്ചാണ്. മമ്മുക്കയിൽ നിന്ന് താൻ പഠിച്ചിട്ടുള്ള പല കാര്യങ്ങളെ പറ്റിയും സിദ്ദിഖ് തുറന്നു പറയുന്നു ഈ ഫേസ്ബുക് പോസ്റ്റിലൂടെ.

Advertisement

തന്റെ ജീവിതത്തിൽ എന്ത് കാര്യം വരുമ്പോഴും താനത് മമ്മുക്കയെ അറിയിക്കാറുണ്ടെന്നു സിദ്ദിഖ് പറയുന്നു. ഇനി താൻ എന്തെങ്കിലും കാര്യം അറിയാതെ പറയാൻ മറന്നു പോയാലും മമ്മുക്ക അതറിഞ്ഞു വരാറുണ്ടെന്ന് സിദ്ദിഖ് പറയുന്നു. തന്റെ ജീവിതത്തിൽ മമ്മുക്ക നടത്തുന്ന ഗുണപരമായ ഇടപെടലുകളെ കുറിച്ചും സിദ്ദിഖ് വാചാലനാകുന്നുണ്ട്. തന്റെ മകളുടെ ഭാവിയുടെ കാര്യത്തിലും അത് പോലെ താൻ പുതിയ കാര്യങ്ങൾ ഏറ്റെടുക്കുമ്പോൾ അതിനു മമ്മുക്ക നൽകുന്ന പിന്തുണയേയും പ്രചോദനത്തെ കുറിച്ചും സിദ്ദിഖ് പറയുന്നു. മമ്മുക്കയുടെ വാക്കുകൾ ചിലപ്പോൾ നൽകുന്ന എനർജി വളരെ വലുതാണെന്ന് സിദ്ദിഖ് ഓർത്തെടുക്കുന്നു. നമ്മൾ ചിന്തിക്കാൻ മറന്നു പോകുന്ന നമ്മുടെ ജീവിതത്തിലെ പല കാര്യങ്ങളും നമ്മളെ ഓർമ്മിപ്പിക്കുന്നത് മമ്മുക്ക ആയിരിക്കുമെന്ന് സിദ്ദിഖ് വിശദീകരിക്കുന്നു.

ഒരു വ്യക്തിയെന്ന നിലയിൽ മമ്മുക്ക വളരെ ഓപ്പൺ ആണെന്നാണ് സിദ്ദിഖിന്റെ അഭിപ്രായം . നമ്മുക്ക് മമ്മുക്കയോട് എന്തും പറയാം, ചോദിക്കാം , തർക്കിക്കാം, ബഹളം വെക്കാം. സ്നേഹവും സൗഹൃദവും ഒന്നും ഒന്നിനും ഒരു തടസ്സം അല്ല മമ്മുക്കയുടെ അടുത്ത്. മമ്മുക്ക തന്റെ പേര് വിളിക്കുന്നത് മമ്മുക്കക്ക് ദേഷ്യം വരുമ്പോളാണെന്നു സിദ്ദിഖ് ഓർത്തെടുക്കുന്നു. മമ്മുക്ക എടാ എന്നും നീ എന്നുമൊക്കെ തന്നെ വിളിക്കുന്നത് സ്നേഹം വരുമ്പോൾ ആണെന്നും പക്ഷെ പേര് വിളിക്കുന്നത് ദേഷ്യം വന്നിരിക്കുന്ന സമയത്താണെന്നും സിദ്ദിഖ് പറയുന്നു.

ഒരു നടനെന്ന നിലയിൽ നമ്മൾ എങ്ങനെ തയ്യാറെടുക്കണമെന്നും പെരുമാറണമെന്നും തനിക്കു കാണിച്ചു തന്നിട്ടുള്ളത് മമ്മുക്കയാണെന്നും അതുപോലെ മമ്മുക്ക എവിടെയെങ്കിലും ജാഡ കാണിച്ചിട്ടുണ്ടെങ്കിൽ അത് ജാഡ കാണിക്കേണ്ടിടത്തു തന്നെയാണെന്നും സിദ്ദിഖ് പറയുന്നു. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ ഭാഗം ആണെന്നും ഇനി ജാഡ എവിടെയെങ്കിലും അല്പം കൂടി പോയാൽ താൻ തന്നെ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്താറുണ്ടെന്നും സിദ്ദിഖ് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിക്കുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close