Tuesday, May 30

മമ്മൂട്ടിയിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത വേഷപകർച്ചകൾ മാമാങ്കത്തിൽ ഉണ്ടാവുമെന്ന് സംവിധായകൻ സജീവ് പിള്ള…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാള സിനിമയിൽ ഒരുപാട് ചരിത്ര സിനിമകൾ അണിയറയിൽ ഒരുങ്ങുന്നത്. അതിൽ പ്രേക്ഷകർ ഉറ്റു നോക്കുന്നത് മമ്മൂട്ടിയുടെ ചിത്രങ്ങൾക്ക് തന്നെ. പഴശ്ശിരാജയ്ക്ക് ശേഷം രണ്ട് ചരിത്ര സിനിമകളാണ് അദ്ദേഹത്തിന്റെ അണിയറയിൽ ഒരുങ്ങുന്നത്. സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന കുഞ്ഞാലിമരക്കാറും സജീവ് പിള്ള സംവിധാനം ചെയ്യുന്ന മാമാങ്കവുമാണ് മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രങ്ങൾ. മാമാങ്കത്തിന്റെ ഷൂട്ടിംഗ് അതിവേഗത്തിലാണ് പുരോഗമിക്കുന്നത്, ആദ്യ ഷെഡ്യൂൾ മംഗലാപുരത്തും രണ്ടാം ഷെഡ്യൂൾ കൊച്ചിയിലും പൂർത്തിയാക്കി.

മാമാങ്കത്തിന്റെ സംവിധായകൻ സജീവ് പിള്ളയുടെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിക്കുന്നത്. കുറിപ്പിൽ അദ്ദേഹം പറയുന്നത് ഇങ്ങനെ :-

“നമ്മുടെ പടത്തിന്റെ രണ്ടാമത്തെ ഷെഡ്യൂളും പൂർത്തിയായി. ആക്ഷന് മുൻതൂക്കമുണ്ടായിരുന്നു ഒന്നാം ഷെഡ്യൂളിൽ. തികച്ചും വിഭിന്നമായിരുന്നു ഈ ഷെഡ്യൂൾ. പ്രതികൂലമായിരുന്ന പരിതസ്ഥിതിയിൽ തുടങ്ങേണ്ടി വന്നെങ്കിലും പൂർത്തീകരിക്കാൻ കഴിയുകയും ചെയ്തു. ആരാധിക്കപ്പെടുന്ന മഹാധീരന്മാരുടെ ചരിത്രത്തോടൊപ്പമാണ് യാത്രയെങ്കിലും വലിയ ചരിത്രമുഹൂർത്തങ്ങളിലെ ഒറ്റപ്പെട്ട നിലപാടുകളുടെ സുധീരതയും സ്ഥൈര്യവും കൂടിയാണ് ഈ സിനിമയിലെ ഭൂമിക. അവിടെ ഒറ്റപ്പെടുന്നവരുടെ ജീവിതാവസ്ഥകളും. അവിടെയാണ്, സൂഷ്മതകളിൽ അസാധാരണമായ ശ്രദ്ധവച്ച്, ഒരു മഹാനടൻ വിവിധങ്ങളായ വികാരങ്ങളുടെ വലിയ ദേശത്ത് സിനിമയെ നയിക്കുന്നത്. അദ്ദേഹത്തിന്റെ സ്ക്രീൻ ഇമേജിൽ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്ത ആ വേഷപ്പകർച്ചകൾക്ക്, മമ്മൂക്കയോട് എന്നെന്നേക്കുമായി കടപ്പെട്ടിരിക്കുന്നു. സൂക്ഷ്മഭാവങ്ങളിലെ അസാധാരണ ശ്രദ്ധ അത്ഭുതപ്പെടുത്തുന്നതായിരുന്നു. അവിശ്വസനീയമായ ആ സൂക്ഷ്മാഭിനയം എനിക്ക് ഒരുപാട് ധൈര്യം തരുന്നു. എല്ലാവർക്കും ഇഷ്ടപ്പെടുന്ന, രസിപ്പിക്കുന്ന, നമ്മുടെ മണ്ണിലും വേരുകളിലും ചരിത്രത്തിലും തന്നെ നിൽക്കുന്നതാവണം ഈ സിനിമ. കണ്ണീരും രക്തവും വീണുകിടക്കുന്ന ചരിത്രത്തിന്റെ ഏടുകളിലൂടെയാണ് യാത്ര. അത്ര എളുപ്പമാവില്ല ഒന്നും. വലിയ ആക്ഷനും വലിയ വികാരങ്ങളും ഉറച്ച വിശ്വാസവും അനിവാര്യം.
വാർപ്പ് മാതൃകകളിൽ നിന്ന് വ്യത്യസ്തമായ, ആക്ഷനിലൂടെയും വൈകാരിക തീവ്രതകളിലൂടെയും കടന്ന് പോകുന്ന ഈ വലിയ സിനിമയുടെ സ്ക്രിപ്ടിനെ പൂർണ്ണബോധ്യത്തോടെ ഏറ്റെടുത്ത പ്രിയപ്പെട്ട വേണു സാറിന്റെ പിന്തുണ തന്നെയാണ് ഏറ്റവും പ്രധാനം. നന്ദി. ഒപ്പം നിൽക്കുന്ന അനവധി പേരുടെ ശക്തിയിലും ഊർജ്ജത്തിലും മാത്രമാണ് ഓരോ നിമിഷവും നിൽക്കുന്നതും. ഒരുപാട് നാളത്തെ യാത്രയും പ്രയത്നവും കാത്തിരിപ്പുമാണ്. ഇതേ വരെയുള്ള വഴികളൊന്നും അനായാസമായിരുന്നില്ല….. ഇനിയും പോകാനുമുണ്ട്. പകുതിയിലും അല്പമധികം…”

വമ്പൻ താരനിരയോട് കൂടിയാണ് മാമാങ്കം പുറത്തിറങ്ങുക. ക്വീൻ ഫെയിം ധ്രുവൻ, നീരജ് മാധവ് എന്നിവർ മുഴുനീള വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പ്രാചി ദേശയ്, മാളവിക എന്നിവരും നായിക പ്രാധാന്യമുള്ള വേഷത്തിൽ വരുന്നുണ്ട്. എം. ജയചന്ദ്രനാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. 18ആം നൂറ്റാണ്ടിൽ നടക്കുന്ന ഈ ചരിത്ര സിനിമയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജി. ഗണേഷാണ്. വേണു കുന്നംപ്പിള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തെ കാവ്യ ഫിലിംസിന്റെ ബാനറിലായിരിക്കും പ്രദർശനത്തിനെത്തുക.

Did you find apk for android? You can find new Free Android Games and apps.
Share.

About Author