സ്റ്റേറ്റ് അവാർഡിന് ലഭിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് രക്ഷാധികാരി ബൈജു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ..!

Advertisement

കഴിഞ്ഞ വർഷം റിലീസ് ചെയ്ത മലയാളം ചിത്രങ്ങളിൽ ഒന്നാണ് ബിജു മേനോൻ നായകനായി എത്തിയ രക്ഷാധികാരി ബൈജു ഒപ്പു. പ്രശസ്ത തിരക്കഥ രചയിതാവും സംവിധായകനുമായ രഞ്ജൻ പ്രമോദാണ് ഈ ചിത്രം എഴുതി സംവിധാനം ചെയ്തത്. തിയേറ്ററിൽ മികച്ച വിജയം നേടിയ ഈ ചിത്രം വലിയ നിരൂപക പ്രശംസയും പിടിച്ചു പറ്റി. മൂന്നു സംസ്ഥാന അവാർഡുകൾ ആണ് ഈ ചിത്രം നേടിയെടുത്തത്. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള അവാർഡ്, മികച്ച സിങ്ക് സൗണ്ടിനു ഉള്ള അവാർഡ്, അതുപോലെ മികച്ച ബാലനടിക്കുള്ള അവാർഡ് എന്നിവയാണ് ഈ ചിത്രം നേടിയത്. ഇപ്പോഴിതാ ചിത്രത്തിന് ലഭിച്ച അവാർഡ് തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് രഞ്ജൻ പ്രമോദും , ഈ ചിത്രത്തിന്റെ നിർമ്മാതാക്കളായ അലക്സാണ്ടർ മാത്യു , സതീഷ് മോഹൻ എന്നിവരും ചേർന്ന്.

Advertisement

2 ലക്ഷം രൂപയാണ് അവർ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത്. ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള അവാർഡ് സംവിധായകൻ രഞ്ജൻ പ്രമോദും നിർമ്മാതാക്കളും ഏറ്റു വാങ്ങിയപ്പോൾ , സിങ്ക് സൗണ്ടിനുള്ള അവാർഡ് ലഭിച്ചത് സ്മിജിത് കുമാറിനും ബാലനടിക്കുള്ള അവാർഡ് ലഭിച്ചത് നക്ഷത്രക്കും ആണ്. മീശ മാധവൻ, മനസ്സിനക്കരെ, അച്ചുവിന്റെ അമ്മ, നരൻ, എന്നും എപ്പോഴും തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ രചന നിർവഹിച്ചിട്ടുള്ള രഞ്ജൻ പ്രമോദ്, ഫോട്ടോഗ്രാഫർ, റോസ് ഗിറ്റാറിനാൽ തുടങ്ങിയ ചിത്രങ്ങൾ ആണ് ഇതിനു മുൻപ് സംവിധാനം ചെയ്തിട്ടുള്ളത്. ബൈജു എന്ന് പേരുള്ള ടൈറ്റിൽ കഥാപാത്രമായി ബിജു മേനോൻ എത്തിയ ഈ സിനിമയിൽ അജു വർഗീസ് , ദീപക്, ഇന്ദ്രൻസ്, ഹാരിഷ് കണാരൻ, ജനാർദ്ദനൻ, ദിലീഷ് പോത്തൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

Advertisement

Copyright © 2017 onlookersmedia.

Press ESC to close