നിവിൻ പോളി- ആസിഫ് അലി ചിത്രം; എബ്രിഡ് ഷൈന്റെ മഹാവീര്യർ ടീസർ ഇന്ന് എത്തുന്നു…!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മലയാള ചിത്രങ്ങളിൽ ഒന്നാണ് യുവ താരങ്ങളായ നിവിൻ പോളി- ആസിഫ് അലി ടീം ഒന്നിച്ച മഹാവീര്യർ. 1983 , ആക്ഷൻ ഹീറോ ബിജു, പൂമരം, കുങ്ഫു മാസ്റ്റർ എന്നിവക്ക് ശേഷം മലയാളത്തിലെ സൂപ്പർ ഹിറ്റ് സംവിധായകൻ ആയ എബ്രിഡ് ഷൈൻ ഒരുക്കിയ ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ വലിയ ഹിറ്റായി മാറിയിരുന്നു. വ്യത്യസ്തമായതും ഗംഭീരവുമായ ലുക്കിലാണ് നിവിൻ പോളിയും ആസിഫ് അലിയും ഈ പോസ്റ്ററിൽ എത്തിയത്. പ്രേക്ഷകരുടെ കാത്തിരിപ്പിനൊടുവിൽ ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ എത്തുകയാണ്. ഏപ്രിൽ മൂന്നിന് വൈകുന്നേരം ആറു മണിക്കാണ് ഈ ചിത്രത്തിന്റെ ടീസർ എത്തുന്നത്. പ്രശസ്ത മലയാള സാഹിത്യകാരൻ എം മുകുന്ദൻ രചിച്ച കഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ഈ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നതും സംവിധായകൻ എബ്രിഡ് ഷൈൻ തന്നെയാണ്.

പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളിയും ഇന്ത്യൻ മൂവി മേക്കേഴ്സിന്റെ ബാനറിൽ ഷംനാസും ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. പ്രശസ്ത കന്നഡ നടി ഷാൻവി ശ്രീവാസ്തവയാണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത്. ഇവർക്കൊപ്പം ലാൽ, സിദ്ദിഖ്, ലാലു അലക്സ്, വിജയ് മേനോൻ, കൃഷ്ണ പ്രസാദ്, മേജർ രവി, സുധീർ കരമന, മല്ലിക സുകുമാരൻ, പദ്മരാജൻ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന് ചന്ദ്രമോഹൻ സെൽവരാജ് ഛായാഗ്രഹണവും ഇഷാൻ ചാബ്ര സംഗീതവും നിർവഹിച്ചിരിക്കുന്നു. മനോജ് ആണ് ഈ ചിത്രത്തിന്റെ എഡിറ്റർ. ഫാന്റസി ഘടകങ്ങളും ഉൾപ്പെട്ട ഒരു കഥയാണ് ഈ ചിത്രം പറയുന്നത് എന്നാണ് സൂചന.

Did you find apk for android? You can find new Free Android Games and apps.
Share.

About Author