കഴിഞ്ഞ ദിവസം കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം അക്ഷരാർഥത്തിൽ ഇളകി മറിയുകയായിരുന്നു. തിരുവനന്തപുരത്തിന്റെ പ്രിയ പുത്രനും മലയാള സിനിമയിലെ അനിഷേധ്യ താര ചക്രവർത്തിയുമായ മോഹൻലാലിന്റെ ലൂസിഫർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുകയായിരുന്നു ഇന്നലെ അനന്തപുരിയിൽ. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഒരു രാഷ്ട്രീയ നേതാവായി ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ലുസിഫെറിലെ മരണ മാസ്സ് ഗെറ്റപ്പിൽ, വെള്ള മുണ്ടും വെള്ള ഷർട്ടും കട്ട താടിയും പിരിച്ചു വെച്ച മീശയുമായി മോഹൻലാൽ ലൊക്കേഷനിൽ വന്നിറങ്ങിയതോടെ അനന്തപുരിയിൽ ജനങ്ങളുടെ ആവേശം അണപൊട്ടിയൊഴുകി. ആർപ്പുവിളികളും ജയ് വിളികളും അന്തരീക്ഷത്തിൽ അലയടിച്ചപ്പോൾ ഏതു വലിയ മാസ്സ് ചിത്രങ്ങളിലെ നായകന്മാരെയും വെല്ലുന്ന എൻട്രി ആയിരുന്നു ലൂസിഫർ ലൊക്കേഷനിൽ മോഹൻലാലിന്റേതു.
2000+ Artists…Uncountable number of fans…Amidst all these we are making it big to bigger. Thanks to all for the smooth running of #Lucifer shoot at Trivandrum.കാത്തിരിക്കാം മലയാളത്തിലെ ഏറ്റവും വലിയ ചിത്രത്തിനായി..#ലൂസിഫർ#Mohanlal #L #Lalettan #PrithvirajSukumaran #MuraliGopy #AntonyPerumbavoor #ShootInProgress #Trivandrum #AKMFCWA #MohanlalFans #StayTuned
Posted by Lucifer on Tuesday, September 4, 2018
2000 ജൂനിയർ ആർട്ടിസ്റ്റുകൾ പങ്കെടുത്ത രംഗത്തിൽ മോഹൻലാലിനൊപ്പം കലാഭവൻ ഷാജോണും ജോൺ വിജയും ഉണ്ടായിരുന്നു. സ്ത്രീകളും കുട്ടികളും വൃദ്ധ ജനങ്ങളും ചെറുപ്പക്കാരും മുതൽ അനന്തപുരിയുടെ ജനത തങ്ങളുടെ പ്രീയപ്പെട്ട മോഹൻലാലിനെ ഒന്നടുത്തു കാണാൻ പ്രളയജലം പോലെയൊഴുകിയെത്തി. ട്രാഫിക് ബ്ലോക്ക് കൊണ്ട് വാഹനങ്ങൾ നിശ്ചലമായപ്പോൾ ഷൂട്ടിംഗ് പോലും നീങ്ങിയത് മന്ദ ഗതിയിലാണ്. ഷൂട്ടിംഗ് കഴിഞ്ഞ ശേഷം ഏറെ ക്ഷീണിതനായിരുന്നെങ്കിലും തന്നെ കാണാൻ വന്ന ആരാധകരോടൊപ്പം വെളിച്ചം പോകുന്ന വരെ നിന്ന് ഫോട്ടോ എടുത്തിട്ടാണ് മോഹൻലാൽ പോയത്. അദ്ദേഹത്തിന് പനിയും ഉണ്ടായിരുന്നത് കൊണ്ട് കൂടുതൽ ക്ഷീണിതൻ ആയിരുന്നു. തിരുവനന്തപുരത്തെ മാത്രമല്ല, മറ്റു ജില്ലകളിൽ നിന്ന് പോലും ആരാധകർ മോഹൻലാലിനെ കാണാൻ ഒഴുകിയെത്തിയിരുന്നു. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രം അടുത്ത വർഷം മാർച്ച് 28 നു റിലീസ് ചെയ്യും.