മലയാള സിനിമയിൽ വിസ്മയം സൃഷ്ട്ടിക്കാൻ ഒരു നവ സംവിധായകകൂടി ; പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ‘കരിന്തണ്ടൻ’ ഫസ്റ്റ് ലുക്ക്

Advertisement

രാജീവ് രവിയുടെ ‘കമ്മട്ടിപാടം’ എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടനടനായി മാറിയ വ്യക്തിയാണ് വിനായകൻ. ഹാസ്യ താരമായും, സഹനടനുമായും മലയാള സിനിമയിൽ ഒട്ടേറെ ചിത്രങ്ങളിൽ ഭാഗമായ താരത്തിന് ഒരു വഴിത്തിരിവ് സൃഷ്ട്ടിച്ച ചിത്രമായിരുന്നു ‘കമ്മട്ടിപാടം’. ഗംഗ എന്ന കഥാപാത്രമായി ജീവിച്ച വിനായകന് മികച്ച നടനുള്ള സംസ്ഥാന അവാർഡ് വരെ തേടിയത്തി. അദ്ദേഹത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘സ്വന്തന്ത്രം അർദ്ധരാത്രിയിൽ’. വിനായകന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന ‘ദ്രുവ നച്ചിത്തിരം’ എന്ന ചിത്രത്തിലെ വില്ലൻ വേഷം തന്നെയാണ്, എന്നാൽ മലയാളികളെ വീണ്ടും ആവേശത്തിലാഴ്ത്താൻ വിനായകനെ കേന്ദ്ര കഥാപാത്രമാക്കി ഒരു ചിത്രം അണിയറയിൽ ഒരുങ്ങുകയാണ്.

വിനായകനെ നായകനാക്കി ലീല സന്തോഷ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ കരിന്തണ്ടൻ’, ഒട്ടും തന്നെ പ്രതീക്ഷിക്കാതെയാണ് സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററോട് കൂടി തന്നെ വിനായകന്റെ അടുത്ത ചിത്രം അന്നൗൻസ് ചെയ്തത്. കളക്റ്റീവ് ഫേസ് വണിന്റെ ബാനറിലായിരിക്കും ചിത്രം പ്രദർശനത്തിനെത്തുക. താമരശ്ശേരി ചുരത്തിന്റെ പിതാവയാണ് കരിന്തണ്ടൻ അറിയപ്പെടുന്നത്. കരിന്തണ്ടൻ എന്ന ചരിത്ര പുരുഷന്റെ ജീവിതകഥയെ ആസ്പദമാക്കിയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ചരിത്രം പരിശോധിക്കുമ്പോൾ കരിന്തണ്ടൻ ഒരു വഞ്ചകനായിരുന്നു, ബ്രിട്ടീഷ്ക്കാർ വയനാട്ടിൽ വന്ന സമയത്ത് മലെബെകേറുവുള എളുപ്പ വഴി കാണിച്ചു കൊടുത്ത വഞ്ചകനായാണ് ചിത്രീകരിച്ചിരിക്കുന്നത്. പ്രതിനായക സ്വഭാവമുള്ള കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന വിനായകന്റെ അഭിനയ ജീവിതത്തിലെ എന്നും ഓർത്തിരിക്കാൻ സാധിക്കുന്ന ഒരു വേറിട്ട വേഷം തന്നെയായിരിക്കും കരിന്തണ്ടൻ. പ്രണയം , കലാപം, പ്രതികാരം എന്നിവക്ക് തുല്യ പ്രാധാന്യം നാകിയായിരിക്കും ചിത്രം അണിയിച്ചൊരുക്കുന്നത്.

Advertisement

മലയാള സിനിമയിലെ ആദ്യ ട്രൈബൽ സംവിധായക കൂടിയാണ് ലീല. ‘ഗൂഡ’ എന്ന സിനിമയിൽ ലീല അസിസന്റ് ഡയറക്ടറായി വർക്ക് ചെയ്തിരുന്നു. സ്ക്രിപ്റ്റ് എന്താണെന്നും ഫ്രെയിം എന്താണെന്നും ആദിവാസി സമൂഹത്തിൽ വളർന്ന ലീല മനസിലാക്കിയതും ആ ചിത്രത്തിൽ ഭാഗമായത്തിന് ശേഷമാണ്. കുറെയേറെ സിനിമ വർക്ഷോപ്പുകളിൽ ഭാഗമാവുകയും ‘തണലുകൾ നഷ്ടപ്പെടുന്ന ഗോത്രഭൂമി’ എന്ന ഡോകുമെന്ററി ലീല ആദ്യ കാലത്ത് സംവിധാനം ചെയ്യുകയുണ്ടായി. പിന്നീട് അവിവാഹിതരായ ആദിവാസി അമ്മമാരെ കുറിച്ചു ‘ചീരു’ എന്ന ഡോകുമെന്ററി അടുത്തിടെ ചെയ്തിരുന്നു. ആദ്യമായി സിനിമയിലേക്ക് കാലെടുത്തു വെക്കുന്ന ലീലയെ ഏറെ പ്രതീക്ഷയോടെയാണ് സിനിമ പ്രേമികൾ നോക്കിക്കാണുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close