ബാഹുബലി 2 ന്റെ ആ റെക്കോർഡ് നേട്ടം തകർക്കാൻ കഴിയാതെ കെ ജിഫ് 2ഉം ആർ ആർ ആറും..!

Advertisement

രണ്ടു ബ്രഹ്മാണ്ഡ ഹിറ്റുകൾ ആണ് ഈ വർഷം ഇതിനോടകം ഇന്ത്യൻ സിനിമയിൽ ഉണ്ടായതു. അതിലൊന്ന് എസ് എസ് രാജമൗലി ഒരുക്കിയ തെലുങ്കു ചിത്രം ആർ ആർ ആർ ആണെങ്കിൽ, മറ്റൊന്ന് പ്രശാന്ത് നീൽ ഒരുക്കിയ ബ്രഹ്മാണ്ഡ കന്നഡ ചിത്രം കെ ജി എഫ് 2 ആണ്. അഞ്ചോളം ഭാഷകളിൽ ആണ് ഈ രണ്ടു ചിത്രവും പാൻ ഇന്ത്യൻ റിലീസ് ആയി എത്തിയത്. റാം ചരൺ, ജൂനിയർ എൻ ടി ആർ എന്നിവർ നായകന്മാരായി എത്തിയ ആർ ആർ ആർ ഇപ്പോൾ ആയിരത്തിഒരുനൂറ്‌ കോടിയാണ് ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്. റോക്കിങ് സ്റ്റാർ യാഷ് നായകനും ബോളിവുഡ് താരം സഞ്ജയ് ദത് വില്ലനായും എത്തിയ കെ ജി എഫ് 2 ഇപ്പോൾ ആയിരം കോടിയിലേക്കു കുതിക്കുകയാണ്. എന്നാൽ ഈ രണ്ടു ചിത്രത്തിനും എസ് എസ് രാജമൗലി ഒരുക്കിയ ബാഹുബലി സീരീസിലെ രണ്ടാം ഭാഗമായ ബാഹുബലി 2 ഉണ്ടാക്കിയ റെക്കോർഡ് മറികടക്കാൻ കഴിഞ്ഞില്ല.

പത്തു ദിവസം കൊണ്ടാണ് ബാഹുബലി 2 ആഗോള കളക്ഷനായി ആയിരം കോടി രൂപ നേടിയത് എങ്കിൽ, ആർ ആർ ആർ ആ നേട്ടത്തിൽ എത്താൻ പതിനഞ്ചു ദിവസത്തിന് മുകളിൽ ആണ് എടുത്തത്. ഇപ്പോൾ കെ ജി എഫ് 2 റിലീസ് ചെയ്തു പതിനൊന്നു ദിവസവും ആയതോടെ ബാഹുബലി 2 ഇട്ട റെക്കോർഡ് അങ്ങനെ തന്നെ നിലനിൽക്കുകയാണ്. 1700 കോടിക്ക് മുകളിൽ ആണ് ബാഹുബലി 2 നേടിയ ഫൈനൽ ഗ്രോസ്. ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ നായകനായ ദങ്കൽ ആണ് ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം. രണ്ടായിരം കോടിക്ക് മുകളിൽ ആണ് ഈ ചിത്രം ആഗോള കളക്ഷൻ ആയി നേടിയത്. എന്നാൽ ഇതിന്റെ ചൈന റിലീസ് വൈകിയത് കൊണ്ട് ഏറ്റവും വേഗത്തിൽ ആയിരം കോടി നേടുന്ന ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കാൻ ഇതിനും സാധിച്ചിരുന്നില്ല.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close