മമ്മൂട്ടിക്കും മോഹൻലാലിനൊപ്പം ദുൽഖറും പ്രണവും; സംസ്ഥാന ചലച്ചിത്ര പുരസ്‍കാരത്തിനു കടുത്ത പോരാട്ടം..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

2021 ലെ മികച്ച ചലച്ചിത്രങ്ങൾക്കും പ്രകടനങ്ങൾക്കുമുള്ള കേരളാ സംസ്ഥാന ചലച്ചിത്ര പുരസ്‍കാരങ്ങൾ ഈ മാസമവസാനത്തോടെ പ്രഖ്യാപിക്കുമെന്ന് സൂചന. കഴിഞ്ഞ വർഷം സെൻസർ ചെയ്തതും റിലീസ് ആയതുമായ ചിത്രങ്ങൾക്കുള്ള അവാർഡുകളാണ് പ്രഖ്യാപിക്കുന്നതു. അവാർഡിനായി സമർപ്പിക്കപ്പെട്ടിട്ടുള്ള ചിത്രങ്ങളുടെ പ്രാഥമിക സ്ക്രീനിംഗ് ഇന്നവസാനിക്കും. മലയാള സിനിമയിലെ മുൻനിര അഭിനേതാക്കളുടെ ചിത്രങ്ങളെല്ലാം തന്നെ ഇത്തവണ അവാർഡിനായി മത്സരിക്കുന്നുണ്ട് എന്നതാണ് കൗതുകരമായ കാര്യം. മോഹൻലാൽ നായകനായ ദൃശ്യം 2, മമ്മൂട്ടി നായകനായ വൺ, ദുൽഖർ സൽമാൻ നായകനായ കുറുപ്പ്, പ്രണവ് മോഹൻലാൽ നായകനായ ഹൃദയം, ഫഹദ് ഫാസിൽ നായകനായ ജോജി, ലിജോ ജോസ് പെല്ലിശേരിയുടെ ചുരുളി, ഇന്ദ്രൻസ് നായകനായെത്തിയ ഹോം എന്നിവയെല്ലാം ഇത്തവണ മത്സര രംഗത്തുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, മഞ്ജു വാര്യർ, പാർവതി തിരുവോത്ത് തുടങ്ങിയ അഭിനേതാക്കളെല്ലാം പ്രാഥമിക പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ഇന്ദ്രൻസ് തുടങ്ങിയവരാണ് മികച്ച നടന്റെ പട്ടികയിൽ മത്സരിക്കുന്നതെന്നാണ് സൂചന. മമ്മൂട്ടിയുടെ മകൻ ദുൽഖറും മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലും ഇതിൽ ഇടം പിടിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഫഹദ് ഫാസിൽ, ടോവിനോ തോമസ്, പൃഥ്വിരാജ്, ബിജു മേനോൻ, ആസിഫ് അലി, നിവിൻ പോളി, സണ്ണി വെയ്ൻ, ഉണ്ണി മുകുന്ദൻ, ജോജു ജോർജ്, സുരാജ് വെഞ്ഞാറമൂട്, തുടങ്ങിയ അഭിനേതാക്കളുടെ ചിത്രങ്ങളും പട്ടികയിലുണ്ട്. മഞ്ജു വാര്യർ, പാർവതി തിരുവോത്ത്, അന്ന ബെൻ, ഉർവശി, മഞ്ജു പിള്ള, രജീഷ വിജയൻ, നിമിഷ സജയൻ, ലെന, സുരഭി എന്നിവരാണ് മികച്ച നടിക്കുള്ള അവാർഡിനായി മത്സരിക്കുന്നത്. മഞ്ജു വാര്യരഭിനയിച്ച മൂന്നു ചിത്രങ്ങളാണ് മത്സരിക്കുന്നത്. ഹിന്ദി സംവിധായകനും തിരക്കഥാകൃത്തുമായ സയ്യിദ് അഖ്തർ മിർസയാണ് അവാർഡ് നി‍ർണയ സമിതിയുടെ അധ്യക്ഷൻ. പ്രശസ്ത സംവിധായകൻ സുന്ദർദാസ്, സംവിധായകനും നിരൂപകനുമായ കെ ഗോപിനാഥൻ എന്നിവർ പ്രാഥമിക വിധി നിർണയത്തിനുള്ള രണ്ട് ഉപസമിതികളുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നവരാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author