മഹേഷ് ബാബുവിന്റെ മുഖത്തടിച്ചു; മാപ്പ് ചോദിച്ച് കീർത്തി സുരേഷ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തെലുങ്ക് സൂപ്പർ താരം മഹേഷ് ബാബു നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സർക്കാരു വാരി പാട്ട. കീർത്തി സുരേഷ് നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രൈലെർ രണ്ടു ദിവസം മുൻപാണ് റിലീസ് ചെയ്തത്. വലിയ പ്രേക്ഷക ശ്രദ്ധയാണ് ഈ ആക്ഷൻ മൂഡിലുള്ള ട്രൈലെർ നേടിയെടുത്തത്. മെയ് പന്ത്രണ്ടിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം വലിയ പ്രതീക്ഷകളോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത്തുണ്ടായ സംഭവം വെളിപ്പെടുത്തുകയാണ് കീർത്തി സുരേഷ്. ഇതിന്റെ ചിത്രീകരണത്തിനിടെ മഹേഷ് ബാബുവിനെ അബദ്ധത്തിൽ തല്ലിയതിന് മാപ്പ് ചോദിച്ച സംഭവമാണ് കീർത്തി സുരേഷ് പറയുന്നത്. സിനിമയുടെ ഗാന രംഗത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവമെന്നും ടൈമിംഗ് പിഴച്ചത് മൂലം മൂന്നു പ്രാവശ്യമാണ് അദ്ദേഹത്തിന്റെ മുഖത്തടിച്ചതെന്നും കീർത്തി പറയുന്നു.

തെറ്റ് മനസിലാക്കി അപ്പോൾ തന്നെ അദ്ദേഹത്തോട് മാപ്പു ചോദിച്ചുവെന്നും, വളരെ കൂളായിട്ടാണ് മഹേഷ് ബാബു പെരുമാറിയതെന്നും കീർത്തി പറയുന്നു. പരശുറാം പെട്‌ല കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം മൈത്രി മൂവി മേക്കേഴ്‌സ്, ജി.എം.ബി എന്റര്‍ടൈന്‍മെന്റ്, 14 റീല്‍സ് പ്ലസ് എന്നിവയുടെ ബാനറില്‍ നവീന്‍ യെര്‍നേനി, വൈ. രവിശങ്കര്‍, രാം അജന്ത, ഗോപിചന്ദ് അജന്ത എന്നിവര്‍ ചേര്‍ന്നാണ് നിർമ്മിച്ചിരിക്കുന്നത്. വെണ്ണല കിഷോർ, സുബ്ബരാജു എന്നിവരും അഭിനയിച്ചിരിക്കുന്നു ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എസ് തമൻ, ഛായാഗ്രഹണം ആര്‍. മാധി, എഡിറ്റിംഗ് മാര്‍ത്താണ്ഡ് കെ വെങ്കിടേഷ് എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്. കലാവതി എന്ന് തുടങ്ങുന്ന ഇതിലെ ഒരു ഗാനം സൂപ്പർ ഹിറ്റായി മാറിയിരുന്നു. സിദ് ശ്രീറാം ആലപിച്ചിരിക്കുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് അനന്ത് ശ്രീറാമാണ്‌.

Did you find apk for android? You can find new Free Android Games and apps.
Share.

About Author