അതിവേഗം അമ്പതു കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമായി കായംകുളം കൊച്ചുണ്ണി..!

Advertisement

യുവ താരം നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി ബോക്സ് ഓഫീസിൽ ചരിത്ര വിജയം നേടി മുന്നേറുകയാണ്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പത്തു ദിവസത്തെ വേൾഡ് വൈഡ് കളക്ഷൻ റിപ്പോർട്ട് ഒഫീഷ്യൽ ആയി തന്നെ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പത്തു ദിവസം കൊണ്ട് ലോകമെമ്പാടുനിന്നും അന്പത്തിയഞ്ചു കോടി രൂപയാണ് ഈ ചിത്രം കളക്ഷൻ നേടിയിരിക്കുന്നത്. മലയാള സിനിമയിൽ ഏറ്റവും വേഗത്തിൽ അമ്പതു കോടി ക്ലബ്ബിൽ എത്തുന്ന ചിത്രമായി മാറി കായംകുളം കൊച്ചുണ്ണി. ബോബി- സഞ്ജയ് ടീം രചന നിർവഹിച്ച ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ ഇത്തിക്കര പക്കി എന്ന അതിഥി വേഷത്തിൽ ഇരുപതു മിനിറ്റോളം താര ചക്രവർത്തി മോഹൻലാലും അഭിനയിച്ചിരുന്നു.

കൊച്ചുണ്ണി ആയി നിവിൻ പോളിയും പക്കി ആയി മോഹൻലാലും തകർത്താടിയതോടെ തീയേറ്ററുകൾ പൂരപ്പറമ്പുകൾ ആയി. നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് പ്രകടമാണ് ഈ ചിത്രത്തിൽ നമ്മുക്ക് കാണാൻ സാധിക്കുന്നത്. ഈ കഥാപാത്രം ചെയ്യുന്നതിന് വേണ്ടി ഒട്ടേറെ കഷ്ടപ്പാടുകൾ സഹിച്ച നിവിൻ പോളിക്കു ലഭിക്കുന്ന ഇരട്ടി മധുരമാണ് ഈ ചിത്രം ഇപ്പോൾ നേടുന്ന മഹാവിജയം എന്ന് പറയാം. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നാൽപ്പത്തിയഞ്ച് കോടി രൂപ മുതൽ മുടക്കിൽ കായംകുളം കൊച്ചുണ്ണി നിർമ്മിച്ചിരിക്കുന്നത്. സണ്ണി വെയ്ൻ, മണികണ്ഠൻ ആചാരി, പ്രിയ ആനന്ദ്, ബാബു ആന്റണി എന്നിവരും ഈ ചിത്രത്തിൽ മിന്നുന്ന പ്രകടനം കാഴ്ച വെച്ച താരങ്ങൾ ആണ്. കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഗംഭീര കളക്ഷൻ ആണ് ഈ ചിത്രം നേടിയത്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിലും ചരിത്ര നേട്ടത്തിലേക്കാണ് കൊച്ചുണ്ണി കുതിക്കുന്നത്‌.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close