റോഷൻ ആൻഡ്രൂസ് ഒരുക്കിയ കായംകുളം കൊച്ചുണ്ണി എന്ന ബ്രഹ്മാണ്ഡ ചിത്രം ഈ മാസം പ്രദർശനം ആരംഭിക്കുകയാണ്. നിവിൻ പോളിയും മോഹൻലാലും ആദ്യമായി ഒരുമിച്ചെത്തുന്ന ഈ ചിത്രം ഇതിനോടകം തന്നെ വമ്പൻ പ്രതീക്ഷയാണ് സൃഷ്ടിച്ചിരിക്കുന്നത്. ബോബി- സഞ്ജയ് ടീം രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ മോഹൻലാൽ ഇത്തിക്കര പക്കി എന്ന ചരിത്ര കഥാപാത്രമായി അതിഥി വേഷത്തിൽ എത്തുമ്പോൾ ടൈറ്റിൽ കഥാപാത്രമായ കൊച്ചുണ്ണി ആയാണ് നിവിൻ പോളി അഭിനയിച്ചിരിക്കുന്നത്. മോഹൻലാൽ അതിഥി വേഷത്തിലാണ് എത്തുന്നതെങ്കിലും ഒരു മോഹൻലാൽ- നിവിൻ പോളി ചിത്രം എന്ന നിലയിൽ തന്നെയാണ് ഈ ചിത്രം പ്രേക്ഷകർ കാണുന്നത്. അതുകൊണ്ടു തന്നെ വലിയ ഹൈപ്പ് നേടിക്കഴിഞ്ഞു കായംകുളം കൊച്ചുണ്ണി. ബോക്സ് ഓഫീസിൽ റെക്കോർഡുകൾ സൃഷ്ടിക്കുമെന്ന് കരുതപ്പെടുന്ന ഈ ചിത്രം ആദ്യ റെക്കോർഡ് ഇപ്പോഴേ കൈപ്പിടിയിൽ ഒതുക്കി കഴിഞ്ഞു.

nivin pauly sunny wayne at dubai for kayamkulam kochunni promotion stills
ഏറ്റവും വലിയ ഓവർസീസ് റൈറ്റ്‌സ് ലഭിക്കുന്ന മലയാള ചിത്രം എന്ന റെക്കോർഡ് ആണ് കായംകുളം കൊച്ചുണ്ണി നേടിയത്. മോഹൻലാൽ ചിത്രമായ വില്ലൻ സ്ഥാപിച്ച റെക്കോർഡ് ആണ് കായംകുളം കൊച്ചുണ്ണി മറികടന്നത്. വില്ലന്റെ ഓവർസീസ് റൈറ്റ്‌സ് റെക്കോർഡാണ് കായംകുളം കൊച്ചുണ്ണി മറികടന്നത്. കായംകുളം കൊച്ചുണ്ണിയുടെ ഗൾഫ് രാജ്യങ്ങളിലേയും യു കെ ഒഴികെയുള്ള വിദേശ രാജ്യങ്ങളിലെയും വിതരണാവകാശമാണ് ഇപ്പോൾ വിറ്റു പോയിരിക്കുന്നത്. ഗൾഫ് രാജ്യങ്ങൾക്കൊപ്പം തന്നെ അമേരിക്ക, യൂറോപ്പ് , ഓസ്ട്രേലിയ ഭൂഖണ്ഡങ്ങളിലും ഈ ചിത്രം പ്രദർശനത്തിനെത്തും. ഫാർസ് ഫിലിംസ് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഓവർസീസ് റൈറ്റ്‌സ് മേടിച്ചിരിക്കുന്നത് . ഗോകുലം ഗോപാലൻ നാൽപ്പത്തിയഞ്ച് കോടി രൂപയോളം മുതൽ മുടക്കി നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം തമിഴ്, തെലുങ്കു ഭാഷകളിൽ ഡബ്ബ് ചെയ്‌തും റിലീസ് ചെയ്യും.