കേരളത്തിൽ മാത്രം 300ൽപരം തീയേറ്ററുകളിൽ വമ്പൻ റിലീസിന് ഒരുങ്ങി ‘കായംകുളം കൊച്ചുണ്ണി’

Advertisement

മലയാള സിനിമയിലെ യുവതാരമായ നിവിൻ പോളിയുടെ ഈ വർഷം പുറത്തിറങ്ങുന്ന ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം ഏറെ പ്രതീക്ഷയോടെയാണ് മലയാളികൾ കാത്തിരിക്കുന്നത്. നിവിൻ പോളി നായകനായിയെത്തുന്ന ഈ ചിത്രത്തിൽ പ്രിയ ആനന്ദാണ് നായിക. സിനിമയുടെ പ്രധാന ആകർഷണം മോഹൻലാൽ തന്നെയാണ്. സിനിമയുടെ രണ്ടാം പകുതിയിൽ ഇത്തിക്കര പക്കിയായി മോഹൻലാൽ പ്രത്യക്ഷപ്പെടുന്നുണ്ട്. മോഹൻലാലിന്റെ സംഘടന രംഗം പ്രേക്ഷകരെ ആവേശം കൊള്ളിയ്ക്കുമെന്ന് അണിയറ പ്രവർത്തകർ സൂചന നൽകിയിരുന്നു. ബോബി- സഞ്ജയാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ശ്രീ ഗോകുലം ഫിലിംസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.

‘കായംകുളം കൊച്ചുണ്ണി’ യുടെ ഡബ്ബിങ് വർക്കുകൾ എല്ലാം തന്നെ പൂർത്തിയായി. ഗ്രാഫിക്സ് വർക്കുകളാണ് പുരോഗമിക്കുന്നത്. ബാഹുബലിയിലെ വി. എഫ്. എക്‌സ് കൈകാര്യം ചെയ്തവരാണ് കായംകുളം കൊച്ചുണ്ണിയുടെയും ചെയ്യുന്നത്. മലയാളത്തിൽ കൂടാതെ തമിഴിലും, തെലുഗിലും ചിത്രം പ്രദർശനത്തിനെത്തുന്നുണ്ട്‌. കേരളത്തിൽ ഏകദേശം 300ഓളം തീയേറ്ററുകളിൽ ചിത്രം റീലീസിനായി ഒരുങ്ങുകയാണ്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും നിർണായക സിനിമയായിരിക്കും കായംകുളം കൊച്ചുണ്ണി. മംഗലാപുരം, ഗോവ, ശ്രീലങ്ക എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

Advertisement

‘കായംകുളം കൊച്ചുണ്ണി’ യുടെ ആദ്യ ഷെഡ്യുളിൽ റോഷൻ ആൻഡ്രൂസിന് പരിക്കേറ്റത് മൂലം ഷൂട്ടിംഗ് നിർത്തിവെക്കേണ്ടി വന്നു എന്നാൽ രണ്ടാം ഷെഡ്യുളിൽ ആക്ഷൻ രംഗങ്ങൾ ചെയ്യുന്നതിനിടെ നിവിൻ പൊളിക്കും പരിക്കേറ്റിരുന്നു. കൊച്ചുണ്ണിയുടെ ഷൂട്ടിംഗ് വൈകിയതിന്റെ പ്രധാന കാരണങ്ങൾ ഈ രണ്ട് സംഭവങ്ങൾ ആയിരുന്നു. സണ്ണി വെയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഇടവേള ബാബു, അമിത്, തെസ്നി ഖാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഗോപി സുന്ദറാണ്. ഓഗസ്റ്റ് 18ന് മലയാളത്തിലും, തമിഴിലും, തെലുഗിലും വലിയ റീലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും.

Advertisement

Copyright © 2017 onlookersmedia.

Press ESC to close