കായംകുളം കൊച്ചുണ്ണിയുടെ പുതിയ സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു…

Advertisement

സിനിമ പ്രേമികൾ ഈ വർഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘കായംകുളം കൊച്ചുണ്ണി’. 45 കോടി ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ നിവിൻ പോളിയാണ് കൊച്ചുണ്ണിയായി പ്രത്യക്ഷപ്പെടുന്നത്. നിവിൻ പോളിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രമാണ് അണിയറിൽ ഒരുങ്ങുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റോഷൻ ആൻഡ്രൂസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിൽ ഏറെ വെല്ലുവിളി നിറഞ്ഞ ചിത്രങ്ങളിൽ ഒന്നായിരുന്നിത്. റോഷൻ ആൻഡ്രൂസ് ചിത്രങ്ങൾക്ക് വേണ്ടി തിരക്കഥ ഒരുക്കാറുള്ള ബോബി- സഞ്ജയ് എന്നിവരാണ് കായംകുളം കൊച്ചുണ്ണിയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത്. കൊച്ചുണ്ണിയുടെ വി. എഫ്.എക്‌സ് വർക്കുകൾ ഷാരുഖ് ഖാന്റെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലിസിലാണ് ചെയ്തിരിക്കുന്നത്. കൊച്ചുണ്ണി എന്ന സിനിമയുടെ പ്രതീക്ഷകൾ ഉയർത്തിയത് മോഹൻലാലിന്റെ ഇത്തിക്കര പക്കി എന്ന കഥാപാത്രം തന്നെയായിരുന്നു. ചിത്രത്തിന്റെ ട്രെയ്ലർ സിനിമ പ്രേമികൾ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു. ആക്ഷൻ, റൊമാൻസ് എന്നിവയ്ക്ക് പ്രാധാന്യം നൽകികൊണ്ട് ഒരു മുഴുനീള മാസ്സ് എന്റർട്ടയിനറായിട്ടാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്. ഈ മാസം റിലീസിന് ഒരുങ്ങികൊണ്ടിരിക്കുന്ന കൊച്ചുണ്ണിയുടെ പുതിയ സ്റ്റില്ലുകൾ തന്നെയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

കായംകുളം കൊച്ചുണ്ണി എന്ന സിനിമയിലെ ഒരു മാസ്സ് രംഗത്തിലെ നിവിൻ പോളിയുടെ സ്റ്റില്ലാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മൂർച്ചയുള്ള കത്തിയുമായി പ്രതികാര ദാഹിയായി നിൽക്കുന്ന കൊച്ചുണ്ണിയെ ചിത്രത്തിൽ കാണാൻ സാധിക്കും. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിവിൻ പോളിയെ കേന്ദ്രികരിച്ചായിരുന്നു അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നത്.

Advertisement
Kayamkulam Kochunni Exclusive Stills
Kayamkulam Kochunni Exclusive Stills

നിവിൻ പോളിയുടെയും മോഹൻലാലിന്റെയും പോസ്റ്ററുകളും ബാനറുകളും ഇപ്പോൾ കേരളത്തിൽ വളരെ അധികം പ്രചാരം നേടി കഴിഞ്ഞു,കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തിന്റെ ബ്രാൻഡിനെ പ്രൊമോട്ട് ചെയ്തുകൊണ്ട് ട്രെയിനുകളിൽ വരെ പോസ്റ്ററുകൾ വന്നുതുടങ്ങി. സണ്ണി വെയ്ൻ, ബാബു ആന്റണി, സുധീർ കരമന, ഷൈൻ ടോം ചാക്കോ, ഇടവേള ബാബു, അമിത്, തെസ്നി ഖാൻ, സന അൽത്താഫ് തുടങ്ങിയവരും കായംകുളം കൊച്ചുണ്ണിയിൽ പ്രധാന വേഷത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. ബിനോദ് പ്രദനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശ്രീകാർ പ്രസാദാണ് എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്യുന്നത്. റിലീസ് തിയതിയെ കുറിച്ചു ഔദ്യോഗിക സ്ഥികരണം വൈകാതെ തന്നെയുണ്ടാവും

Advertisement

Copyright © 2017 onlookersmedia.

Press ESC to close