മാസ് ലുക്കിൽ കമൽ ഹാസൻ; വിക്രം റീലീസ്‌ പോസ്റ്റർ സൂപ്പർ ഹിറ്റ്..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഉലക നായകൻ കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ വിക്രം ഈ വരുന്ന ജൂണ് മൂന്നിന് റിലീസ് ചെയ്യും എന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ഇതിന്റെ റിലീസ് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. മാസ്സ് ലുക്കിൽ കമൽ ഹാസൻ എത്തിയ ഒരു ഗംഭീര പോസ്റ്റർ ആണ് അണിയറപ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്. വമ്പൻ ബഡ്ജറ്റിൽ ഒരുക്കിയ ഈ മെഗാ മാസ്സ് ആക്ഷൻ ചിത്രം ഇന്ന് പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. കമൽ ഹാസന്റെ മെഗാ ആക്ഷൻ സീനുകൾ ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

മാനഗരം, കൈദി, മാസ്റ്റർ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് ഒരുക്കിയ ഈ ചിത്രത്തിൽ കമൽ ഹാസനൊപ്പം മലയാളത്തിന്റെ നടനായ ഫഹദ് ഫാസിൽ, ഒപ്പം മക്കൾ സെൽവൻ വിജയ് സേതുപതി, ചെമ്പൻ വിനോദ്, കാളിദാസ് ജയറാം, നരെയ്ൻ തുടങ്ങി ഒരു വലിയ താരനിര തന്നെ അഭിനയിച്ചിട്ടുണ്ട്. ഇവർ നേരത്തെ പുറത്തു വിട്ട ഇതിന്റെ ടീസർ സൂപ്പർ ഹിറ്റായിരുന്നു. കമൽ ഹാസൻ തന്നെ തന്റെ നിർമ്മാണ ബാനർ ആയ രാജ് കമൽ ഇന്റർനാഷനലിന്റെ കീഴിൽ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അനിരുദ്ധ് രവിചന്ദർ, കാമറ ചലിപ്പിച്ചത് മലയാളിയായ ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് ഫിലോമിൻ രാജ് എന്നിവരാണ്. നേരത്തെ, റിലീസ് തീയതി പ്രഖ്യാപിച്ചു കൊണ്ട് ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വന്നതും വലിയ ശ്രദ്ധയാണ് നേടിയത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author