കാളിദാസ് ജയറാം- ജീത്തു ജോസഫ് ചിത്രത്തിന് പേരായി; മിസ്റ്റർ ആൻഡ് മിസ് റൗഡി ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മാസ്റ്റർ ഡയറക്ടർ ജീത്തു ജോസഫ് സംവിധാനം ചെയ്ത പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ഇന്നലെ ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു. കാളിദാസ് ജയറാം- അപർണ്ണ ബാലമുരളി എന്നിവർ നായകനും നായികയുമായി എത്തുന്ന ഈ ചിത്രത്തിന്റെ പേര് മിസ്റ്റർ ആൻഡ് മിസ് റൗഡി എന്നാണ്. മിസ്റ്റർ റൗഡി എന്നായിരിക്കും ഈ ചിത്രത്തിന്റെ പേര് എന്ന് കുറച്ചു നാൾ മുൻപേ സോഷ്യൽ മീഡിയയിൽ റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. അതിൽ നിന്ന് വലിയ വ്യത്യാസം ഇല്ലാതെയാണ് ഇപ്പോൾ ഈ ടൈറ്റിൽ ഒഫീഷ്യൽ ആയി എത്തിയിരിക്കുന്നത്. ഇമ്രാൻ ഹാഷ്മി, ഋഷി കപൂർ എന്നിവരെ വെച്ചു ഒരു ഹിന്ദി ചിത്രം പൂർത്തിയാക്കിയതിനു ശേഷമാണു ജീത്തു ജോസെഫ് ഈ മലയാള ചിത്രം ചെയ്തത്. ബ്ലോക്ക്ബസ്റ്റർ ആയ പ്രണവ് മോഹൻലാൽ ചിത്രം ആദി ആയിരുന്നു ജീത്തു ജോസെഫിന്റെ ഈ വർഷത്തെ ആദ്യ റിലീസ്.

here is the title of new movie

Here we announce our movie title!!! Mr. & Ms. Rowdy!! A Jeethu Joseph film ??Follow official page : Mr. & Ms. Rowdy

Posted by Kalidas Jayaram on Friday, October 26, 2018

കാളിദാസ് ജയറാമിനൊപ്പം ഗണപതി, വിഷ്ണു, ഭഗത് മാനുവല്‍, ഷെബിന്‍ ബെന്‍സല്‍, ശരത് സഭ, വിജയ് ബാബു, വി കെ ബൈജു എന്നിവരും അഭിനയിച്ച ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ശ്രീഗോകുലം മൂവീസ് ഇന്‍ അസോസിയേഷന്‍ വിത്ത് വിന്‍റേജ് ഫിലിംസിന്‍റെ ബാനറില്‍ ഗോകുലം ഗോപാലനും ജീത്തു ജോസഫും ചേർന്നാണ്. പൂച്ചാക്കൽ , തൈക്കാട്ടുശ്ശേരി, അരൂര്‍ ഭാഗങ്ങളിലായി ആണ് ഈ ചിത്രം പൂർത്തിയായത്. അനിൽ ജോൺസൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം ഒരു ത്രില്ലിംഗ് എന്റെർറ്റൈനെർ ആയാണ് ജീത്തു ജോസെഫ് ഒരുക്കിയിരിക്കുന്നത് എന്നാണ് സൂചന. സതീഷ് കുറുപ്പ് ആണ് മിസ്റ്റർ ആൻഡ് മിസ് റൗഡിക്കു വേണ്ടി കാമറ ചലിപ്പിച്ചിരിക്കുന്നതു. ഈ ചിത്രം പൂർത്തിയാക്കിയ കാളിദാസ് ജയറാം അടുത്തതായി മിഥുൻ മാനുവൽ തോമസ് ഒരുക്കുന്ന അര്ജന്റീന ഫാൻസ്‌ കാട്ടൂർ കടവു എന്ന ചിത്രത്തിൽ ജോയിൻ ചെയ്യും.

Did you find apk for android? You can find new Free Android Games and apps.
Share.

About Author