മലയാളത്തിൽ നിന്ന് ഒരാൾ കൂടി 2.0 യുടെ ഭാഗം ആയതിൽ അഭിമാനം എന്ന് റസൂൽ പൂക്കുട്ടി; പരാമർശം കലാഭവൻ ഷാജോണിനെ പറ്റി..!

Advertisement

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായ 2.0 ഈ മാസം അവസാനം തീയേറ്ററുകളിൽ എത്തുകയാണ്. ഷങ്കർ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രത്തിൽ സൂപ്പർസ്റ്റാർ രജനികാന്തും ബോളിവുഡ് സൂപ്പർസ്റ്റാർ അക്ഷയ് കുമാറും ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. പതിവ് പോലെ തന്നെ ഷങ്കറിന്റെ ഈ വമ്പൻ ചിത്രത്തിലും മലയാളി സാന്നിധ്യം ഉണ്ട്. ഈ ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ നിർവഹിച്ചിരിക്കുന്നത് റസൂൽ പൂക്കുട്ടിയും ഇതിലെ ഒരു പ്രധാന വേഷം ചെയ്തിരിക്കുന്നത് മലയാളികളുടെ സ്വന്തം കലാഭവൻ ഷാജോണും ആണ്. എന്തിരനിൽ ജോലി ചെയ്ത അനുഭവവും ഓസ്കാർ അവാർഡ് ജേതാവായ റസൂൽ പൂക്കുട്ടിയെ കണ്ട അനുഭവവും ഷാജോൺ ഇപ്പോൾ തന്റെ ഫേസ്ബുക് പോസ്റ്റിലൂടെ പങ്കു വെച്ചിരിക്കുകയാണ്.

ജീവിതത്തിൽ ഒരുപാട് സന്തോഷം തോന്നിയ മറ്റൊരു ദിനമായിരുന്നു ഇന്നലെ എന്നാണ് ഷാജോൺ പറഞ്ഞു തുടങ്ങുന്നത്. 2.0 യുടെ ചെറിയൊരു കറക്ഷൻ ഡബ്ബിങ്നായി ഇന്നലെ ചെന്നൈ-ൽ എത്തിയപ്പോൾ അപ്രതീക്ഷിതമായി ഓസ്‌ക്കാർ ജേതാവ് റസൂൽ പൂക്കുട്ടിയെ കാണുവാൻ സാധിച്ചു എന്നും അദ്ദേഹത്തിന് തന്നെ ഒന്ന് കാണണം എന്ന് അദ്ദേഹത്തിന്റെ അസ്സോസിയേറ്റ് സൗണ്ട് ഡിസൈനർ അരുൺ അറിയിച്ചതിനെ തുടർന്ന് എ ആർ റഹ്മാൻന്റെ സ്റ്റുഡിയോയിൽ വെച്ച് ആണ് ആ വലിയ മനസ്സിനെ കാണാൻ സാധിച്ചത് എന്നും ഷാജോൺ പറയുന്നു. ഒരുപാട് സന്തോഷം തോന്നിയ നിമിഷങ്ങൾ ആയിരുന്നു അതെന്നും, ഒരുപാട് വർഷത്തെ പരിചയമുള്ള ഒരു പ്രിയ സുഹൃത്ത് കാലങ്ങൾക്ക് ശേഷം കണ്ടു മുട്ടിയ ഒരു പ്രതീതി ആയിരുന്നു എന്ന് തോന്നിപോകും വിധം തന്നെ കെട്ടിപിടിച്ചു കൊണ്ടാണ് സ്റ്റുഡിയോയിലേക്ക് അദ്ദേഹവും, അങ്കമാലിക്കാരനായ അദ്ദേഹത്തിന്റെ മറ്റൊരു അസ്സോസിയേറ്റ് സൗണ്ട് ഡിസൈനർ ബിബിനും സ്വീകരിച്ചത് എന്നും ഷാജോൺ തന്റെ പോസ്റ്റിൽ കുറിച്ചു.

Advertisement

2.0 യിൽ ഷാജോണിന്റെ വേഷം കണ്ട അദ്ദേഹം പറഞ്ഞത് “നമ്മുടെ കൂട്ടത്തിൽ ഒരാൾക്ക് ഇതുപോലരു ബ്രമാണ്ട ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞല്ലോ – ആ ഭാഗങ്ങൾ കണ്ടപ്പോൾ ഞങ്ങൾക്ക് എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി ” എന്നാണ്. ആ വാക്കുകൾ തന്നിൽ ഉണ്ടാക്കിയ ഒരു മനസ്സുഖം എന്തെന്നില്ലാത്തതായിരുന്നു എന്ന് ഷാജോൺ പറയുന്നു. ലോകത്ത് തന്നെ ഇതാദ്യമായാണ് S R L (SANKAR RASOOL LYCA ) ഫോർമാറ്റിൽ ഒരു ചിത്രം ഒരുങ്ങുന്നത് എന്നും ഈ ഫോർമാറ്റിൽ ഒരുക്കിയ 2.0 യുടെ ട്രൈലർ സ്റ്റുഡിയോയിൽ വെച്ച് തന്നെ അദ്ദേഹം തനിക്ക് കാണിച്ചു തരികയുണ്ടായി എന്നും ഷാജോൺ പറഞ്ഞു. വാക്കുകൾ കൊണ്ട് പറയുവാൻ സാധിക്കാത്ത ഒരു ശബ്ദ വിസ്മയം ആണത് എന്നും ഈ ചെറിയ സിനിമ ജീവിത കാലയളവിൽ ഒരിക്കലും മറക്കാൻ സാധിക്കാത്ത ഒരു ദിനമായി മാറി ഈ ദിവസം എന്നും ഷാജോൺ പറയുന്നു. റസൂൽ പൂക്കുട്ടി എളിമയിൽ തന്നെ അത്ഭുതപ്പെടുത്തി എന്ന് എന്ന് പറഞ്ഞ ഷാജോൺ അദ്ദേഹം തന്ന സ്നേഹത്തിന് ഒരുപാട് നന്ദിയും പറഞ്ഞാണ് തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close