ഡിയോരമ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ; മികച്ച നടനുള്ള ഗോൾഡൻ സ്പാരോ പുരസ്കാരം ജോജു ജോർജിന്..!

Advertisement

മലയാളികൾക്ക് ഒരു അഭിമാന നിമിഷം കൂടി സമ്മാനിച്ചിരിക്കുകയാണ് ഇപ്പോൾ നടൻ ജോജു ജോർജ്. ഈ വർഷത്തെ ഡിയോരമ ഇന്റർനാഷണൽ അവാർഡ് ജേതാക്കളുടെ വിവരം പുറത്തുവിട്ടപ്പോൾ മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത, ജോജു ജോർജ്, കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ പ്രധാന വേഷങ്ങൾ ചെയ്ത നായാട്ട് സിൽവർ സ്പാരോ പുരസ്കാരം നേടിയെടുത്തു. ഏറ്റവും മികച്ച രണ്ടാമത്തെ ഫീച്ചർ ഫിലിമിനുള്ള അവാർഡ് ആണ് നായാട്ട് നേടിയത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഫിലിം ഫെസ്റ്റിവലുകളിൽ ഒന്നായ ഡിയോരമയിൽ ഈ ചിത്രത്തിലെ അവിസ്മരണീയമായ പ്രകടനത്തിലൂടെ ജോജു ജോർജ് മികച്ച നടനായും തിരെഞ്ഞെടുക്കപ്പെട്ടു. ഈ ചിത്രത്തെക്കുറിച്ചും ഇതിലെ ജോജുവിന്റെ പ്രകടനത്തെ കുറിച്ചും മികച്ച അഭിപ്രായമാണ് ജൂറി അംഗങ്ങൾ പുറത്തു വിട്ടത്.

കഴിഞ്ഞ വർഷത്തെ, ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായി നായാട്ട് തിരഞ്ഞെടുത്തപ്പോൾ ഇത് മലയാളികൾക്കും അഭിമാനമായി മാറുന്ന അവസരമാണ്. ബറാ ബറ എന്ന ഹിന്ദി ചിത്രമാണ് ഏറ്റവും മികച്ച ചലച്ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. മലയാള താരമായ റിമാകല്ലിങ്കൽ ആണ് ഏറ്റവും മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടത് എന്നത് മറ്റൊരു ശ്രദ്ധേയമായ കാര്യമായി മാറി. ഇന്ത്യ മുഴുവനുമുള്ള പ്രേക്ഷകർക്ക് മികച്ച ഒരു സിനിമാനുഭവം സമ്മാനിച്ച ചിത്രമാണ് നായാട്ടു. തീയേറ്ററിൽ റിലീസ് ചെയ്ത ഈ ചിത്രം അതിനു ശേഷം ഒറ്റിറ്റി പ്ലാറ്റ്‌ഫോമിൽ എത്തിയപ്പോൾ വലിയ അഭിനന്ദനമാണ് നേടിയെടുത്തത്. ജോജു ജോർജിന്റെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായി നായാട്ട് മാറി. ഇപ്പോൾ ജോജു നായകനായി എത്തിയ മധുരം എന്ന ചിത്രവും മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. സോണി ലൈവിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close