ഇതിഹാസ നടൻ സത്യന്റെ ജീവിതം വെള്ളിത്തിരയിൽ അവതരിപ്പിക്കാൻ സൂപ്പർ താരം..!

Advertisement

മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നടന്മാരുടെ കൂട്ടത്തിൽ സ്ഥാനമുള്ള നടനാണ് അന്തരിച്ചു പോയ സത്യൻ മാസ്റ്റർ. ഇപ്പോഴിതാ, അദ്ദേഹത്തിന്റെ ജീവിതകഥ സിനിമയായി മാറുകയാണ്. ഇരുപതുവര്‍ഷത്തോളം വെള്ളിത്തിരയില്‍ നായകനായി തിളങ്ങിയ സത്യൻ മാസ്റ്റർ, മികച്ച നടനുള്ള ആദ്യത്തെ സംസ്ഥാന സര്‍ക്കാര്‍ പുരസ്‍കാരവും നേടിയ താരമാണ് എന്ന പ്രത്യേകതയും ഉണ്ട്. ഇപ്പോൾ ആ ജീവിതം സിനിമയായി എത്തുമ്പോൾ നവാഗതനായ രതീഷ് രഘു നന്ദന്‍ ആണ് അത് സംവിധാനം ചെയ്യുക. ഈ ചിത്രത്തില്‍ സത്യനെ അവതരിപ്പിക്കുന്നത് പ്രശസ്ത മലയാള നടന്‍ ജയസൂര്യയാണ്. ഒരുപാട് നാൾ മുൻപ് തന്നെ ആലോചിച്ച ചിത്രമായിരുന്നു ഇതെന്നും ഒരു പാട് റിസേർച്ചുകൾ നടത്തിയതിനു ശേഷമാണു ഈ ചിത്രവുമായി മുന്നോട്ടു നീങ്ങുന്നതെന്നും സംവിധായകൻ രതീഷ് രഘു നന്ദന്‍ ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

ബി.ടി അനില്‍ കുമാര്‍ ,കെ ജി സന്തോഷ്, എന്നിവരാണ് ഈ ചിത്രത്തിന്റെ രചനയിൽ രതീഷിന്റെ പങ്കാളികൾ ആവുന്നത്. വിജയ് ബാബുവിന്റെ നിര്‍മാണ കമ്പനി ആയ ഫ്രൈഡേ ഫിലിം ഹൌസ് ആണ് ഈ ചിത്രം നിർമ്മിക്കാൻ പോകുന്നത്. സിനിമയ്ക്കുള്ളിലെയും അല്ലാത്തതുമായ, സത്യൻ മാസ്റ്ററുമായി ബദ്ധപ്പെട്ട് കിടക്കുന്ന നിരവധിയാളുകളിലൂടെ ലഭിച്ച വിവരങ്ങൾ വലിയ രീതിയില്‍ ഉപയോഗിച്ചാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എന്ന് രതീഷ് പറയുന്നു. ഒട്ടേറെ പേര് സത്യൻ സാറിന്റെ ബയോപിക് ഒരുക്കാനുള്ള ശ്രമവുമായി വരുന്നുണ്ട് എങ്കിലും സത്യൻ സാറിന്റെ കുടുംബത്തിന്റെ പൂർണ പിന്തുണ തങ്ങൾക്കു ഉണ്ടെന്നും രതീഷ് കൂട്ടിച്ചേർത്തു. വലിയ ബജറ്റില്‍ ഒരുങ്ങുന്ന ഒരു ചിത്രമാണ് ഇതെന്നും പാലക്കാടും ഹൈദരബാദ് ഫിലിം സിറ്റിയും ആയിരിക്കും ഇതിന്റെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷൻ എന്നും രതീഷ് പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങൾ മാറിയാൽ ഷൂട്ടിംഗ് തുടങ്ങാൻ ആണ് അണിയറ പ്രവർത്തകരുടെ പ്ലാൻ.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close