അഭിജിത്തിന്റെ അന്താരാഷ്ട്ര അവാർഡിന് ജയറാമിന്റെ അഭിനന്ദനങ്ങൾ..

Advertisement

കുടുംബ പ്രേക്ഷകരുടെ എക്കാലത്തെയും ഇഷ്ട താരമാണ് ജയറാം. സാധാരണക്കാരന്റെ പച്ചയായ ജീവിതമാണ് ജയറാം ചിത്രങ്ങളിൽ കൂടുതലായും കാണാൻ സാധിക്കുന്നത്. ഹാസ്യ രംഗങ്ങളും, വൈകാരിക രംഗങ്ങളും വളരെ അനായാസത്തോട് കൈകാര്യം ചെയ്യുന്ന മലയാളത്തിലെ ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജയറാം. ‘പഞ്ചവർണ്ണ തത്ത’ എന്ന ചിത്രത്തിലൂടെ വലിയൊരു തിരിച്ചു വരവ് തന്നെയാണ് മലയാള സിനിമയിൽ അദ്ദേഹം അടുത്ത കാലത്ത് നടത്തിയത്. മലയാളികൾക്ക് ജയറാം എന്ന വ്യക്തിയോട് എന്നും ബഹുമാനം മാത്രമേയുള്ളു, അദ്ദേഹം ചെയ്യുന്ന ഓരോ പ്രവർത്തികളും മറ്റൊരാൾക്കും പകരം വെക്കാൻ സാധിക്കാത്തതുമാണ്.

സോഷ്യൽ മീഡിയയിൽ അൽപം മുമ്പ് ജയറാം പങ്കുവെച്ച ഒരു വാർത്തയാണ് ഇപ്പോൾ ചർച്ച വിഷയം.’ടോറന്റോ ഇന്റർനാഷണൽ സൗത്ത് ഏഷ്യൻ ഫിലിം അവാർഡ്സ് 2018 മികച്ച ഗായകനായി അഭിജിത് വിജയൻ എന്ന വ്യക്തി തിരഞ്ഞെടുക്കയുണ്ടായി, ജയറാം നായകനായിയെത്തിയെ ‘ആകാശ മിട്ടായി’ എന്ന സിനിമയിലെ ‘ആകാശ പാലകൊമ്പത്’ എന്ന് തുടങ്ങുന്ന ഗാനത്തിനായിരുന്നു അവാർഡ് അദ്ദേഹത്തെ തേടിയെത്തിയത്. ഈ ഗാനം രചിച്ചിരിക്കുന്നത് റഫീക്ക് അഹമ്മദാണ്, അതുപോലെ സംഗീതം നൽകിയിരിക്കുന്നത് മൻസൂർ അഹമ്മദാണ്. അഭിജിത്ത് എന്ന കലാകാരന് സിനിമയിൽ ആദ്യമായി പാടാൻ അവസരം നൽകിയതും ജയറാം എന്ന നടൻ തന്നെയാണ്. അഭിജിത്തിനെ അഭിനന്ദിക്കുകയും ഒരുപാട് ഉയരങ്ങളിലേക്ക് എത്താൻ സാധിക്കട്ടെ എന്നും ജയറാം കൂട്ടിച്ചേർത്തു.

Advertisement

കേരളത്തിലെ കഴിവുള്ള കലാകാരന്മാരെ കൈപിടിച്ചു ഉയർത്തുന്ന കാര്യത്തിൽ ജയറാം എന്നും മുന്നിൽ ഉണ്ടായിരുന്നു അതിന് ഒരു ഉദാഹരണം മാത്രമാണ് അദ്ദേഹത്തിന്റെ ഈ ഫേസ്‍ബുക്ക് പോസ്റ്റ്. കുറച് ദിവസങ്ങൾക്ക് മുമ്പ് ജയറാം എന്ന നടന്റെ നേട്ടങ്ങളും ഉയർച്ചയും താഴ്ചയും ചൂണ്ടി കാട്ടികൊണ്ടുള്ള ഒരു ലേഖനം ഒരു സിനിമ പ്രേമി എഴുതുകയുണ്ടായി ഒരു മടിയും കൂടാതെ തന്റെ തെറ്റുകൾ ചൂണ്ടിക്കാട്ടി തന്നതിന് നന്ദി സൂചിപ്പിക്കുന്ന രീതിയിൽ മറുപടി നൽകുകയും താരം ഫേസ്ബുക്കിൽ പോസ്റ്റ് ഷെയർ ചെയ്യുകയുണ്ടായി. ജയറാം എന്ന നടന്റെ എളിമയാണ് മറ്റ് നടന്മാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close