ജാക്ക് ആൻഡ് ജിൽ ട്രൈലെർ നാളെ; റിലീസ് ചെയ്യാൻ ബോളിവുഡ് സൂപ്പർ സംവിധായകൻ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവനൊരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ നായികാ വേഷം ചെയ്യുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടത് കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഇതിന്റെ ആദ്യ ട്രൈലെർ റിലീസ് ചെയ്തത് മാസ്റ്റർ ഡയറക്ടർ മണി രത്നവുമാണ്. ഇത് രണ്ടും സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രയ്ലർ പുറത്തു വരികയാണ്. ബോളിവുഡ് സൂപ്പർ സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹറാണ് ഈ ട്രൈലെർ നാളെ വൈകുന്നേരം ആറ് മണിക്ക് റിലീസ് ചെയ്യുക. മേയ് ഇരുപതിനാണ് ഈ ചിത്രം റീലീസാവാൻ പോകുന്നത്.

ആക്ഷനും കോമേഡിയും സയൻസ് ഫിക്ഷനും ചേർന്ന ഒരു കംപ്ലീറ്റ് എന്റെർറ്റൈനെറായിരിക്കും ഈ ചിത്രമെന്ന സൂചനയാണ് ഇതിന്റെ ടീസർ നമ്മുക്ക് തന്നത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ, സന്തോഷ് ശിവൻ, എം പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്‌മി, ഷായ്‌ലി കിഷൻ, എസ്ഥേർ അനിൽ തുടങ്ങിയവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് സന്തോഷ് ശിവൻ തന്നെയാണ്. ജാക്ക് ആൻഡ് ജില്ലിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയിയും ചേർന്നാണ്. രഞ്ജിത് ടച്ച് റിവർ എഡിറ്റ് ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സന്തോഷ് ശിവൻ, അജിത്‌ എസ് എം എന്നിവരാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author