ആദ്യം കളക്ടറുടെ പ്യൂൺ, ഇപ്പൊ കളക്ടർ; സുരാജിനോട് അസൂയ തോന്നുന്നു എന്ന് ഇന്നസെന്റ്..

Advertisement

ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു ‘ഞാൻ മേരിക്കുട്ടി’. ജയസൂര്യ എന്ന നടന്റെ വളർച്ചക്ക് പ്രധാന പങ്കുവഹിച്ച ഒരു സംവിധായകൻ കൂടിയാണ് അദ്ദേഹം, ചെയ്ത എല്ലാ സിനിമകളും സൂപ്പർഹിറ്റിൽ കുറഞ്ഞതൊന്നും ജയസൂര്യക്ക് സമ്മാനിച്ചിട്ടില്ല ആയതിനാൽ സിനിമ പ്രേമികൾ ഈ തലമുറയിൽ ഏറെ പ്രതീക്ഷയുള്ളതും വിശ്വാസമുള്ള കൂട്ടുകെട്ടാണ് ജയസൂര്യ- രഞ്ജിത്ത് ശങ്കർ എന്നിവരുടെത്. ട്രാൻസ്‌ ജൻഡേഴ്‌സിന്റെ കഥ പറയുന്ന ചിത്രത്തിൽ ജയസൂര്യ വിസ്മയിപ്പിച്ചു എന്ന് തന്നെ പറയണം, പകരം വെക്കാനില്ലാത്ത അഭിനയം കൊണ്ട് അദ്ദേഹത്തിന്റെ അഭിനയ മികവ് വീണ്ടും പ്രേക്ഷകരെ ഞെട്ടിച്ചു എന്ന തന്നെ പറയണം. അടുത്തിടെ ജയസൂര്യ ഇന്നസെന്റിന്റെ കൂടെ ഫേസ്‍ബുക്കിൽ ലൈവ് വരികയുണ്ടായി. ‘ഞാൻ മേരിക്കുട്ടി’ എന്ന ചിത്രത്തിൽ വേഷമിട്ട എല്ലാവരും മികച്ച പ്രകടനം കാഴ്ചവെച്ചു എന്നാൽ സുരാജിന്റെ പ്രകടനത്തെ വിലയിരുത്തി ഇന്നസെന്റ് ലൈവിൽ പറഞ്ഞാ വാചകങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം.

രഞ്ജിത്ത് ശങ്കർ ചിത്രം ‘അർജ്ജുനൻ’ സാക്ഷിയിൽ കളക്ടറുടെ പരിചാരകനായി വേഷമിട്ട താരമായിരുന്നു സൂരജ് വെഞ്ഞാറമൂട് എന്നാൽ ഇന്ന് അതേ രഞ്ജിത്ത് ശങ്കർ ചിത്രത്തിൽ കലക്ടറായി താരം പ്രത്യക്ഷപ്പെട്ടപ്പോൾ തനിക്ക് അസൂയ തോന്നിയെന്ന് ഇന്നസെന്റ് സൂചിപ്പിക്കുകയുണ്ടായി. ഒരു കലാകാരൻ എന്ന നിലയിൽ വലിയൊരു നേട്ടമാണെന്നും സൂരാജിന്റെ പ്രകടനത്തെ അഭിനന്ദിക്കാനും എം.പി മറന്നില്ല. സൂരാജിന്റെ കലക്ടർ റോൾ ചിത്രത്തിൽ നലൊരു പൊസിറ്റിവ് എനർജി പ്രേക്ഷകർക്കും സമ്മാനിക്കുന്നുണ്ട്, അദ്ദേഹത്തിന്റെ വളരെ പ‌ക്വതയാർന്ന പ്രകടനം ചിത്രത്തിന് മാറ്റ് കൂട്ടി. ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ചുവടുറപ്പിച്ച താരമായിരുന്നു സുരാജ്, പിന്നീട് അഭിനയ പ്രാധാന്യമുള്ള ചെറിയ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ട നടനും കൂടിയായിമാറി. ഇന്നസെന്റ് 12 വർഷങ്ങൾക്ക് ശേഷം തീയറ്ററിൽ പോയി കാണുന്ന മലയാള ചിത്രം കൂടിയാണ് ‘ഞാൻ മേരിക്കുട്ടി’, അവസാനമായി അദ്ദേഹം കണ്ട ചിത്രമായിരുന്നു രസതന്ത്രം. ഇന്നത്തെ സമൂഹത്തിൽ ട്രാൻസ് ജൻഡേഴ്‌സ് നേരിടുന്ന പ്രശ്നങ്ങളും അവഗണനകളും ‘ഞാൻ മേരിക്കുട്ടി’ എന്ന സിനിമയിൽ വ്യക്തമായി ചൂണ്ടിക്കാട്ടുന്നുണ്ട്

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close