‘മമ്മൂട്ടിയോടൊപ്പം മാമാങ്കത്തിൽ അഭിനയിക്കാൻ സാധിച്ചത് എന്റെ ഭാഗ്യമായി കരുതുന്നു’- നടി മാളവിക..

Advertisement

മലയാള സിനിമയിൽ ഒരുപാട് ചരിത്ര സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്, എന്നാൽ അതിൽ സിനിമ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘മാമാങ്കം’. മമ്മൂട്ടിയെ നായകനാക്കി സജീവ് പിള്ളയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചരിത്ര സിനിമകൾ അതിന്റെ പൂർണതയിലെത്തിക്കാൻ മമ്മൂട്ടി മറ്റ് നടന്മാരെക്കാൾ ഏറെ മുന്നിലാണ്. പഴശ്ശിരാജയ്ക്ക് ശേഷം മറ്റൊരു ദൃശ്യ വിസ്മയം തന്നെയായിരിക്കും മാമാങ്കം. ചിത്രത്തിൽ ബോളിവുഡ് സുന്ദരി പ്രാചി ദേശയ് പ്രധാന വേഷത്തിലെത്തുന്നുണ്ട്. വേണു കുന്നംപ്പിള്ളി നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ മംഗലാപുരത്തും രണ്ടാം ഷെഡ്യൂൾ കൊച്ചിയിലും പൂർത്തീകരിച്ചു. ചിത്രത്തിൽ മമ്മൂട്ടി പല വേഷങ്ങളിൽ പ്രത്യക്ഷപ്പെടും എന്നും പെൺ വേഷവും കൈകാര്യം ചെയ്യുന്നുണ്ടെന്നും സൂചനയുണ്ട്. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ വൈകാതെ ആരംഭിക്കും

മമ്മൂട്ടി ചിത്രം മാമാങ്കത്തിൽ മാളവിക സി. മേനോനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 916 എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിച്ചതയായ താരത്തിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ട്ടിക്കുന്നത്. മമ്മൂട്ടിയെ പോലെ മഹാനായ നടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് തന്റെ ഭാഗ്യമാണെന്നും, ചിത്രത്തിലേക്ക് തന്നെ ക്ഷണിച്ച പ്രൊഡ്യൂസർ വേണു കുന്നപ്പിള്ളിയെയും നല്ലൊരു വേഷം സമ്മാനിച്ച ഡയറക്ടർ സജീവിനോടും നന്ദി പറയാൻ താരം മറന്നില്ല. അതുപോലെ തന്നെ ചിത്രത്തിൽ കൂടെ വർക്ക് ചെയ്തവരെ മിസ് ചെയ്യുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു. ‘ഹാലോ ദുബായ്ക്കാരൻ’ എന്ന ചിത്രത്തിലാണ് മാളവിക അവസാനമായി മലയാള സിനിമയിൽ അഭിനയിക്കുന്നത്. എന്നാൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ താരം തമിഴിലും തെലുഗിലും അഭിനയിച്ചിട്ടുണ്ട്. മാമാങ്കത്തിലെ വേഷം കരിയവരിലെ തന്നെ വഴിതിരിവായിരിക്കും എന്നാണ് താരം പ്രതീക്ഷിക്കുന്നത്.

Advertisement

‘ക്യൂൻ’ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായിമാറിയ ധ്രുവനും മലയാളികളുടെ പ്രിയ താരം നീരജ് മാധവും ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. 18ആം നൂറ്റാണ്ടിൽ നടക്കുന്ന ഈ ചരിത്ര സിനിമയുടെ ഓരോ ഫ്രെമുകളും ഒപ്പിയെടുക്കുന്നത് ജി ഗണേഷാണ്. അതുപോലെ മനോഹരമായ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. വേണു കുന്നംപ്പിള്ളി നിർമ്മിക്കുന്ന ഈ ചിത്രം കാവ്യ ഫിലിംസിന്റെ ബാനറിലായിരിക്കും പുറത്തിറങ്ങുക.

Advertisement

Copyright © 2017 onlookersmedia.

Press ESC to close