വമ്പന്‍ ആക്ഷന്‍ രംഗങ്ങളുമായി മാസ്റ്റർപീസ്… സംഘട്ടനം ഒരുക്കാൻ 5 സ്റ്റണ്ട് മാസ്റ്റേഴ്സ്

Advertisement

ഈ ക്രിസ്തുമസിന് മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം മാസ്റ്റർപീസ് റിലീസാവുകയാണ്. വളരെ സ്റ്റൈലിഷ് രൂപത്തിൽ എത്തുന്ന മമ്മൂട്ടിയുടെ ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര് എഡ്വേർഡ് ലിവിംഗ്സ്റ്റണ്‍ അഥവാ എഡി എന്നാണു. ഒരു കോളേജ് അധ്യാപകനായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തിൽ. പേരുപോലെ തന്നെ ഒരു പുതുമയാർന്ന ഗെറ്റപ്പിലാണ് ഈ ചിത്രത്തിലെ എഡിയുടെ രൂപം.

പുലിമുരുഗൻ എന്ന ചിത്രത്തിന് ശേഷം ഉദയകൃഷ്ണയാണ് ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. രാജാധിരാജയ്ക്കു ശേഷം മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് രണ്ടാമതായി ഒരുക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർപീസ്. ചിത്രം ഒരു ക്യാമ്പസ് മാസ്സ് ത്രില്ലറാണെന്നാണ് ഇപ്പോൾ ഉള്ള വിവരങ്ങൾ.

Advertisement

ആരാധകർക്ക് പ്രതീക്ഷ കൂട്ടുന്ന മറ്റൊരു വാർത്ത എന്തെന്നാൽ, ചിത്രത്തിന് സംഘടനം ഒരുക്കാനായി അഞ്ചു സ്റ്റണ്ട് മാസ്റ്റർമാരാണ് ഉണ്ടായിരിന്നത് എന്നതാണ്. തമിഴിലും മലയാളത്തിലുമായി ഏകദേശം എഴുപത്തോളം ചിത്രങ്ങൾ ചെയ്തിട്ടുള്ള സ്റ്റണ്ട് സിൽവ, മലയാള സിനിമയിലെ മുതിർന്ന സ്റ്റണ്ട് മാസ്റ്റർ മാഫിയ ശശി, കന്നടയിൽ നിന്നുമുള്ള പ്രശസ്ത മാസ്റ്റർ ജോളി ബാസ്റ്റിൻ, ഇന്ത്യയിലെ തന്നെ മറ്റൊരു പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ കനൽ കണ്ണൻ, തമിഴിൽ നിന്നും സിരുത്തൈ ഗണേഷ് എന്നീ വിദഗ്ദ്ധർ ചേർന്നാണ് രംഗങ്ങൾ കൊറിയോഗ്രാഫി ചെയ്യുന്നത്.

ഗോകുൽ സുരേഷ് ഗോപി, ഉണ്ണി മുകുന്ദൻ, പൂനം ബജ്‌വ, മക്ബുൽ സൽമാൻ, കൈലാഷ്, വരലക്ഷ്മി ശരത്കുമാർ എന്നീ താരങ്ങളും ചിത്രത്തിന്റെ ഭാഗമാണ്. ചിത്രത്തിന്റെ നിർമ്മാണം റോയൽ സിനിമാസിന്റെ ബാനറിൽ സി എച് മുഹമ്മദ് വാടകരയാണ്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close