Tuesday, May 30

ചിരിയുടെ യാത്രയുമായി ലഡൂ ഇന്ന് മുതൽ; തിയേറ്റർ ലിസ്റ്റ് ഇതാ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

നവാഗതനായ അരുൺ ജോർജ് കെ ഡേവിഡ് സംവിധാനം ചെയ്ത ലഡൂ എന്ന റൊമാന്റിക് കോമഡി എന്റെർറ്റൈനെർ ഇന്ന് മുതൽ കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രദർശനം ആരംഭിക്കുകയാണ്. വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് വർമ്മ എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് സാഗർ സത്യനും ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ് വിനോദ് കുമാർ, സുകുമാരൻ തെക്കേപ്പാട്ടു എന്നിവർ ചേർന്നുമാണ്. സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം കാല, ധനുഷ് ചിത്രം വട ചെന്നൈ എന്നിവ കേരളത്തിൽ വിതരണം ചെയ്ത മിനി സ്റ്റുഡിയോ ആണ് ടോവിനോ തോമസ് ചിത്രമായ മറഡോണ നിർമ്മിച്ചതും.

Ladoo Malayalam Movie Theatre List

വിനയ് ഫോർട്ട്, ബാലു വർഗീസ്, ശബരീഷ് എന്നിവർ അവതരിപ്പിക്കുന്ന മൂന്നു കൂട്ടുകാരുടെ കഥയാണ് ഈ ചിത്രം പറയുന്നത്. ഇതിന്റെ ട്രൈലെർ, ഗാനങ്ങൾ എന്നിവക്ക് കിടിലൻ സ്വീകരണം ആണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചത്. ഈ ചിത്രത്തിന്റെ രസകരമായ പോസ്റ്ററുകളും സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. ബോബി സിംഹ, ദിലീഷ് പോത്തൻ, സാജു നവോദയ, മനോജ് ഗിന്നസ്, ഇന്ദ്രൻസ്, നിഷ സാരംഗ്, ഗായത്രി എന്നിവരും അഭിനയിച്ചിരിക്കുന്ന ഈ ചിത്രത്തിന് സംഗീതം പകർന്നത് രാജേഷ് മുരുഗേശനും എഡിറ്റ് ചെയ്തിരിക്കുന്നത് ലാൽ കൃഷ്ണനും ആണ്. ഗൗതം ശങ്കർ ആണ് ലഡ്ഡുവിനു വേണ്ടി ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നത്. ഒരു സംഘം കൂട്ടുകാരുടെ പൊട്ടിച്ചിരിപ്പിക്കുന്ന യാത്ര ആണ് ഈ ചിത്രത്തിന്റെ വിഷയം. കോമെടിയും പ്രണയവും കൃത്യമായി മിക്സ് ചെയ്തിരിക്കുന്ന ഒരു കമ്പ്ലീറ്റ് ഫൺ ഫിലിം ആയിരിക്കും ലഡൂ എന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.

Did you find apk for android? You can find new Free Android Games and apps.
Share.

About Author