Tuesday, June 6

കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കാൻ ജോണി ജോണി യെസ് അപ്പാ ഇന്ന് മുതൽ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

കേരളത്തിലെ കുടുംബ പ്രേക്ഷകർക്ക് ഉത്സവം സമ്മാനിക്കാൻ കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രമായ ജോണി ജോണി യെസ് അപ്പാ ഇന്ന് മുതൽ തീയേറ്ററുകളിൽ എത്തുകയാണ്. ദൈവത്തിന്റെ സ്വന്തം ക്‌ളീറ്റസ്, അച്ഛാ ദിൻ, പാവാട എന്നീ ചിത്രങ്ങൾക്ക് ശേഷം മാർത്താണ്ഡൻ സംവിധാനം ചെയ്ത ഈ ചിത്രം വമ്പൻ റിലീസ് ആയാണ് എത്തിയിരിക്കുന്നത്. വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ബിജു മേനോൻ- ജിബു ജേക്കബ് ചിത്രം രചിച്ച ജോജി തോമസ് രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് വൈശാഖ സിനിമയുടെ ബാനറിൽ വൈശാഖ് രാജൻ ആണ്. ഇതിലെ ഗാനങ്ങളും അതുപോലെ തന്നെ ഇതിന്റെ രസകരമായ ട്രെയ്‌ലറും വലിയ ജനശ്രദ്ധയാണ് നേടിയെടുത്തിട്ടുള്ളത്. കുടുംബ പ്രേക്ഷകരെ ലക്ഷ്യമിട്ടു ഒരുക്കിയ ഒരു കമ്പ്ലീറ്റ് ഫാമിലി കോമഡി എന്റെർറ്റൈനെർ ആണ് ജോണി ജോണി യെസ് അപ്പായെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്.

കുഞ്ചാക്കോ ബോബന് ഒപ്പം മമത മോഹൻദാസ്, അനു സിതാര, ഷറഫുദീൻ, വിജയ രാഘവൻ, മാസ്റ്റർ സനൂപ് സന്തോഷ്, ഗീത, കലാഭവൻ ഷാജോൺ, അബു സലിം, പ്രശാന്ത് അലക്സാണ്ടർ, നെടുമുടി വേണു, ലെന, ടിനി ടോം, മേഘനാഥൻ, നിർമ്മൽ എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. ഈ ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ഷാൻ റഹ്മാനും കാമറ ചലിപ്പിച്ചിരിക്കുന്നതു വിനോദ് ഇല്ലമ്പിള്ളിയും ആണ്. ലിജോ പോൾ ആണ് ജോണി ജോണി യെസ് അപ്പ എഡിറ്റ് ചെയ്തിരിക്കുന്നത്. തമാശയും പ്രണയവും ആക്ഷനും വൈകാരിക മുഹൂർത്തങ്ങളും നിറഞ്ഞ ഈ ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാവും എന്നാണ് ഏവരുടെയും പ്രതീക്ഷ.

Did you find apk for android? You can find new Free Android Games and apps.
Share.

About Author