സോഷ്യൽ മീഡിയയിൽ മോഹൻലാലിന് വമ്പൻ പിന്തുണ:അദ്ദേഹത്തെ ബഹിഷ്‌കരിക്കുന്നത് അഭിനയത്തിന്റെ പാഠ പുസ്‌തകം കീറി കളയുന്നതിനു തുല്യമെന്ന് ഹരീഷ് പേരാടി..!

Advertisement

മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ സംസ്ഥാന ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ സർക്കാരിന്റെ ക്ഷണ പ്രകാരം മുഖ്യാതിഥി ആയി പങ്കെടുത്താൽ തങ്ങൾ ആ അവാർഡ് ദാന ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുമെന്നും അതിനാൽ മോഹൻലാലിനെ ആ ചടങ്ങിൽ പങ്കെടുപ്പിക്കരുത് എന്നും പറഞ്ഞു മലയാളത്തിലെ കുറച്ചു സംവിധായകരും നടീനടന്മാരും രാഷ്ട്രീയ പ്രവർത്തകരും കുറച്ചു സാംസ്‌കാരിക പ്രവർത്തകരും ഒപ്പിട്ട ഒരു ഹർജി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് സമർപ്പിച്ചിരുന്നു. മോഹൻലാൽ വന്നാൽ ചടങ്ങിന്റെ പ്രഭ കുറയും എന്നായിരുന്നു ഒപ്പു സമർപ്പിച്ചവരുടെ ആരോപണം. എന്നാൽ ഈ വിഷയത്തിൽ മലയാള സിനിമാ പ്രവർത്തകരും പ്രേക്ഷകരും സോഷ്യൽ മീഡിയയും മുഴുവനായി തന്നെ മോഹൻലാലിൻറെ ഒപ്പം നിൽക്കുന്ന കാഴ്ച്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ദിലീപ്- ‘അമ്മ വിവാദത്തിൽ മോഹൻലാലിനെ പഴി ചാരുന്നത് ശുദ്ധ മണ്ടത്തരം ആണെന്നും, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടനായ മോഹൻലാലിനോളം യോഗ്യത, മറ്റാർക്കും സംസ്ഥാന അവാർഡ് ദാന ചടങ്ങിൽ മുഖ്യാതിഥി ആയി പങ്കെടുക്കാൻ ഇല്ലെന്നും ഏവരും ഒരേ സ്വരത്തിൽ പറയുന്നു. ഇപ്പോഴിതാ പ്രശസ്ത നടൻ ഹരീഷ് പേരാടിയുടെ ഫേസ്ബുക് പോസ്റ്റും വൈറൽ ആവുകയാണ്.

മോഹൻലാൽ ചിത്രങ്ങൾ കണ്ടു വിസ്മയിച്ചാണ് താനുൾപ്പെടെയുള്ള ഓരോ മലയാളിയും വളർന്നതെന്നും അങ്ങനെയുള്ള ഒരു മഹാനടനെ ബഹിഷ്കരിക്കാൻ സാംസ്‌കാരിക കേരളത്തിന് ആവില്ല എന്നും ഹരീഷ് പേരാടി പറയുന്നു. കപട ബുദ്ധിജീവികളുടെ ഇത്തരം പ്രസ്‍താവനകൾക്കെതിരെ നമ്മൾ പ്രതിഷേധിക്കേണ്ട സമയമാണ് ഇതെന്നും അദ്ദേഹം പറയുന്നു. മോഹൻലാൽ അഭിനയത്തിന്റെ പാഠപുസ്തകം ആണെന്നും അദ്ദേഹത്തെ ബഹിഷ്‌കരിക്കുന്നത് പാഠപുസ്തകം വലിച്ചു കീറി കളയുന്ന പ്രവർത്തിക്കു തുല്യമാണെന്നും ഹരീഷ് പേരാടി പറഞ്ഞു. അന്യഭാഷകളിൽ അഭിനയിക്കാൻ ചെല്ലുമ്പോൾ അവിടുത്തെ വലിയ സംവിധായകരും നടന്മാരും മോഹൻലാലിനെ കുറിച്ച് പറഞ്ഞു വിസ്മയം കൊള്ളുന്നത് താൻ നേരിട്ട് അനുഭവിച്ചിട്ടുണ്ട് എന്നും അദ്ദേഹത്തെ പോലെ ഒരാളെ ക്ഷണിച്ചിട്ടു അപമാനിക്കുന്നത് നമ്മുടെ സംസ്കാരത്തിന് പോലും ചേർന്നതല്ല എന്നും ഹരീഷ് പേരാടി പറഞ്ഞു. അദ്ദേഹത്തിനൊപ്പം അരുൺഗോപി, അജു വര്ഗീസ്, കൃഷ്ണ പ്രഭ തുടങ്ങിയവരും സംവിധായകൻ വി സി അഭിലാഷ് , പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനക്കൽ എന്നിവരും മോഹൻലാലിനെ പിന്തുണച്ചു രംഗത്ത് വന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close