ഒരു മഹാനടന് മാത്രം സാധ്യമാകുന്ന അഭിനയ ക്രിയ ആണ് മമ്മൂട്ടി കാഴ്ച വെച്ചത്; മാമാങ്കത്തെ കുറിച്ച് ഹരീഷ് പേരാടി

Advertisement

മെഗാ സ്റ്റാർ മമ്മൂട്ടി നായകനായ മാമാങ്കം മികച്ച കളക്ഷനും അഭിപ്രായവും നേടി മുന്നേറുകയാണ്. കാവ്യാ ഫിലിമ്സിന്റെ ബാനറിൽ വേണു കുന്നപ്പിള്ളി നിർമ്മിച്ച ഈ ചിത്രം സംവിധാനം ചെയ്തത് എം പദ്മകുമാർ ആണ്. പ്രേക്ഷകരും നിരൂപകരും അതുപോലെ സിനിമാ പ്രവർത്തകരും ഈ ചിത്രം കണ്ടു തങ്ങളുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴിയും അല്ലാതെയും പങ്കു വെക്കുകയാണ്. അതിൽ നടൻ ഹരീഷ് പേരാടി ഈ ചിത്രം കണ്ടു പങ്കു വെച്ച അഭിപ്രായം ശ്രദ്ധേയമാവുന്നുണ്ട്. ഒരു മഹാനടന് മാത്രം സാധിക്കുന്ന അഭിനയ ക്രിയ ആണ് മമ്മൂട്ടി മാമാങ്കത്തിൽ കാഴ്ച വെച്ചത് എന്നാണു ഹരീഷ് പേരാടി പറയുന്നത്.

ചിത്രം ഗംഭീരമായിരുന്നു എന്നും ഈ ആധുനിക കാലത്തു യുദ്ധത്തിന് എതിരായ സന്ദേശം നൽകുന്ന ചിത്രമാണ് മാമാങ്കം എന്നും അദ്ദേഹം പറഞ്ഞു. പഴയ കാല ചരിത്രത്തെ കൂട്ട് പിടിച്ചു ഈ പുതിയ കാലത്തോട് യുദ്ധം വേണ്ട എന്ന് പറയുന്ന അസാധ്യ ഫിലിം ആണ് മാമാങ്കം എന്നും അദ്ദേഹം പറയുന്നു. സ്ത്രൈണതക്കു പുറകിൽ ഒളിഞ്ഞു കിടക്കുന്ന ഒരു ചാവേറിന്റെ യഥാർത്ഥ മുഖം നമ്മൾ കണ്ടു വരുമ്പോഴേക്കും അതൊരു മഹാനടന് മാത്രം സാധിക്കുന്ന അഭിനയ ക്രിയയാണെന്നു പറയേണ്ടി വരും എന്നും അദ്ദേഹം ആദ്യ ഷോ കണ്ടിറങ്ങിയ ശേഷം മാധ്യമങ്ങളോട് പറഞ്ഞു. ഉണ്ണി മുകുന്ദൻ, മാസ്റ്റർ അച്യുതൻ, പ്രാചി ടെഹ്‌ലൻ, അനു സിതാര, സിദ്ദിഖ്, തരുൺ അറോറ, സുദേവ് നായർ, ഇനിയ, കനിഹ, മണിക്കുട്ടൻ, ജയൻ ചേർത്തല, കവിയൂർ പൊന്നമ്മ, സുരേഷ് കൃഷ്‌ണ, മണികണ്ഠൻ ആചാരി എന്നിവരും മമ്മൂട്ടിക്കൊപ്പം ഈ ചിത്രത്തിന്റെ താരനിരയിൽ ഉണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close