മണി ചേട്ടനായിരുന്നു ധൈര്യവും ആശ്രയവും; മണിചേട്ടന്റെ മരണ ശേഷമാണ് മീൻ കച്ചവടത്തിന് പോയി തുടങ്ങിയതെന്ന് ഹനാൻ…

Advertisement

സമൂഹ മാധ്യമങ്ങളിൽ ഇപ്പോളും നിറഞ്ഞു നിൽക്കുന്നത് പത്തൊൻപത്ക്കാരി ഹനാൻ തന്നെയാണ്. കുടുംബത്തിന്റെ ദുരിത അവസ്ഥയെ കണക്കിലെടുത്ത് മീൻ വിൽപ്പനയിൽ ആശ്രയിക്കേണ്ടി വന്ന പെണ്കുട്ടിയെ നമ്മൾ സോഷ്യൽ മീഡിയലൂടെ പരിചയപ്പെടുകയുണ്ടായി. ചെറുപ്പത്തിലേ അച്ഛൻ ഉപേക്ഷിച്ചു പോയതിനാൽ എന്ത് ജോലിയും ചെയ്യാൻ തയ്യാറായ ഹനാൻ ഇന്നത്തെ സമൂഹത്തിന് ഒരു മാതൃകയാണ്. ഹനാന്റെ കഷ്ടകൾ കണ്ട് സംവിധായകൻ അരുൺ ഗോപി ‘ഇരുപത്തിയൊന്നാം നൂറ്റാണ്ട്’ എന്ന പ്രണവ് മോഹൻലാൽ ചിത്രത്തിൽ ഒരു വേഷം കൊടുക്കുവാൻ തയ്യാറായി മുന്നോട്ട് വന്നിരുന്നു, ഡബ്ബിങ് ആര്ടിസ്റ്റും, അവതാരക കൂടിയാണ് ഹനാൻ. എല്ലാം പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതാണ് എന്ന് ആരോപിച്ചു വന്നവർ പോലും സത്യാവസ്ഥ മനസ്സിലാക്കിയപ്പോൾ അതിശക്തമായി ഹനാന് പിന്തുണയുമായി മുന്നോട്ട് വന്നിരുന്നു. അതിജീവനത്തിന് വേണ്ടി ഏത് ജോലിയിലും ചെയ്യാനുള്ള മനസ്സ് തനിക്കുണ്ടായത് കലാഭവൻ മണി ചേട്ടനിൽ നിന്നാണന്ന് ഹനാൻ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

ജീവിതത്തിൽ വഴി മുട്ടി നിൽക്കുന്ന സമയത്ത് ഒരുപാട് പേർ മുന്നോട്ട് വന്നിരുന്നെങ്കിലും മണി ചേട്ടനായിരുന്നു തന്റെ ധൈര്യവും ആശ്രയവുമെന്ന് ഹനാൻ സൂചിപ്പിക്കുകയുണ്ടായി. തന്നെ ഏറ്റവും കൂടുതൽ ഫോണിൽ വിളിച്ചിരുന്നത് മണി ചേട്ടൻ ആണെന്നും മോളേ നിനക്ക് എത്ര രൂപ വേണം മണിചേട്ടൻ സഹായിക്കാമെന്ന് എന്നും പറയാറുണ്ടന്ന് ഹനാൻ വ്യക്തമാക്കി. മണി ചേട്ടനോട് പരിപാടികൾ പിടിച്ചു തന്നാൽ മതിയെന്നാണ് താൻ ആവശ്യപ്പെടാറുള്ളതെന്നും കൈനിറയെ പരിപാടികളും മണി ചേട്ടൻ പിടിച്ചു തന്നിട്ടുണ്ടന്ന് സൂചിപ്പിക്കുകയുണ്ടായി. കുഞ്ഞുവാവേ എന്നാണ് മണിചേട്ടൻ തന്നെ എന്നും വിളിക്കാറുള്ളതെന്നും മരിക്കുന്നതിന് മുമ്പ് വരെ തനിക്ക് എന്നും പാട്ടുപാടി തരാറുണ്ടെന്നും കൂട്ടിച്ചേർത്തു. മണി ചേട്ടന്റെ ചിത കത്തുന്നത് വരെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും ചിത കത്തിയമരുന്നത് വീടിന്റെ മുകളിൽ ഇരുന്നു കണ്ട ദൃശ്യം തന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കില്ല എന്ന് ഹനാൻ പറയുകയുണ്ടായി. മണിചേട്ടന് വേണ്ടി ഒരു പാട്ട് എഴുതണമെന്നുള്ളത് തന്റെ ആഗ്രമായിരുന്നുവെന്നും പക്ഷേ ഇതുവരെ പുറത്തിറക്കാൻ സാധിച്ചില്ല എന്ന് സൂചിപ്പിക്കുകയുണ്ടായി. മണിചേട്ടൻ പോയതോടെ താൻ മൊത്തത്തിൽ തളർന്നുവെന്നും തനിക്ക് പരിപാടികൾ ഒന്നും തന്നെ ലഭിക്കാതെയായിയെന്നും വീണ്ടും ജീവിതം വഴിമുട്ടിയെ അവസ്ഥയിലെത്തിയെന്ന് വ്യക്തമാക്കി. അവസരങ്ങൾ എല്ലാം നഷ്ടമായി തുടങ്ങി എന്ന് മനസ്സിലാക്കി തുടങ്ങിയപ്പോളാണ് മീൻ കച്ചവടത്തിൽ പോയി തുടങ്ങിയതെന്ന് ഹനാൻ അഭിപ്രായപ്പെട്ടു. തന്നെ ജീവിക്കാൻ പഠിപ്പിച്ചത് മണിചേട്ടനാണന്ന് ഹനാൻ കൂട്ടിച്ചേർത്തു. അരുൺ ഗോപി ചിത്രത്തിന് പുറമേ, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായിയെത്തുന്ന മിഠായിത്തെരുവുകൾ’ എന്ന ചിത്രത്തിലും ഹനാനെ തേടി ഒരു വേഷമെത്തിയിട്ടുണ്ട്.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close