ഹനാന് ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂളിന്റെ ആദരം; മന്ത്രി തോമസ് ഐസക്കിനൊപ്പം വേദി പങ്കിട്ടു ഹനാൻ..!

Advertisement

കഴിഞ്ഞയാഴ്ച സോഷ്യൽ മീഡിയ ഏറ്റവുമധികം ചർച്ച ചെയ്ത പേരാണ് ഹനാൻ. ജീവിക്കാനും പഠിക്കാനും വേണ്ടി മീൻ വിൽപ്പന നടത്തുന്ന ഈ പെൺകുട്ടിയുടെ വാർത്ത ആദ്യം പുറത്തു വരുകയും സിനിമാ രംഗത്ത് നിന്നുള്ളവർ ഉൾപ്പെടെ സഹായ വാഗ്ദാനങ്ങളുമായി രംഗത്ത് വരികയും ചെയ്തു. എന്നാൽ പിന്നീട് ചിലർ ഹനാനെതിരെ വിജയ പ്രചാരണങ്ങൾ അഴിച്ചു വിടുകയും സത്യം മനസ്സിലാക്കാതെ സോഷ്യൽ മീഡിയ അവളെ ട്രോളുകളെയും ചെയ്തു. പിന്നീട് മാധ്യമങ്ങൾ തന്നെ അവളുടെ സ്ഥിതി മോശമാണെന്ന സത്യം ഏവർക്കും മുന്നിൽ തെളിവുകളോടെ എത്തിച്ചതോടെ ഹനാനോട് മാപ്പു പറയേണ്ടി വന്നു സോഷ്യൽ മീഡിയക്ക്. ഇപ്പോഴിതാ ഹനാൻ എന്ന പെൺകുട്ടി എവിടെയും ആദരിക്കപ്പെടുകയാണ്.

Advertisement

ആലപ്പുഴ സെന്റ് ജോസഫ്‌സ് സ്‌കൂൾ ആണ് ഹനാന് ആദരം നൽകി കൊണ്ട് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുന്നത്. നൗഷാദ് ആലത്തൂർ, ഹസീബ് ഹനീഫ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന മിറായി തെരുവ് എന്ന ചിത്രത്തിന്റെ പ്രചരണാർത്ഥം ആണ് ഹനാൻ ആലപ്പുഴയിൽ എത്തിയത്. നൗഷാദ് ആലത്തൂർ, ഹസീബ് ഹനീഫ് എന്നിവർ നിർമ്മിക്കുന്ന മൂന്നു ചിത്രങ്ങളിൽ അഭിനയിക്കുന്നതിനുള്ള അഡ്വാൻസ് തുകയും ഹനാന് കൈമാറി. മന്ത്രി തോമസ് ഐസക്കും ഹനാനെ അഭിനന്ദിക്കാൻ ചടങ്ങിൽ എത്തിയിരുന്നു. മിറായി തെരുവ്, അരക്കള്ളൻ മുക്കാൽ കള്ളൻ, വൈറൽ 2019 എന്നീ ചിത്രങ്ങളിൽ ആണ് ഹനാൻ അഭിനയിക്കാൻ പോകുന്നത്. ഇതിൽ അവസാനം പറഞ്ഞ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തരായവരെ വെച്ച് മാത്രം നിർമ്മിക്കുന്ന ചിത്രമാണ്. സമൂഹ മാധ്യമങ്ങളിലൂടെ പ്രശസ്തനായ നൂറനാട് ഉണ്ണിയും ഈ ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close