തേജസ് വർക്കിക്കും മാത്തനും ശേഷം പ്രേക്ഷകമനസ്സ് കീഴടക്കി മറഡോണ…

Advertisement

മലയാള സിനിമയിൽ വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശ്രദ്ധേയനായ യുവനടനാണ് ടോവിനോ തോമസ്. 2012ൽ പുറത്തിറങ്ങിയ പ്രഭുവിന്റെ മക്കൾ എന്ന സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് താരം രംഗ പ്രവേശനം നടത്തിയത്. അതേ വർഷം പുറത്തിറങ്ങിയ ‘എ.ബി.സി.ഡി’ എന്ന ചിത്രത്തിൽ വില്ലൻ വേഷം ചെയ്ത് താരം ശ്രദ്ധ നേടി. പിന്നീട് സഹനടനായും വില്ലനായും ഒരുപാട് വേഷങ്ങൾ താരം ചെയ്തു, 2016 പുറത്തിറങ്ങിയ ഗപ്പിയിലൂടെയാണ് ടോവിനോ ആദ്യമായി മലയാള സിനിമയിൽ നായക വേഷം കൈകാര്യം ചെയ്യുന്നത്. തേജസ് വർക്കി എന്ന കഥാപാത്രമായി താരം വിസ്മയിപ്പിച്ചു എന്ന് തന്നെ പറയണം. ബോക്സ് ഓഫീസിൽ വലിയ വിജയം നേടാൻ ചിത്രത്തിന് സാധിച്ചില്ല, പക്ഷെ ടോറന്റ് റിലീസിന് ശേഷം മലയാളികൾ ഒന്നടങ്കം വാഴ്ത്തിയ ചിത്രം കൂടിയായിരുന്നു ഗപ്പി. ജോൻപോൾ ജോർജായിരുന്നു ചിത്രം സംവിധാനം ചെയ്തിരുന്നത്. പ്രതിനായക സ്വഭാവമുള്ള തേജസ് വർക്കി ഇന്നും മലയാളികൾ ഓർത്തിരിക്കുന്ന ടോവിനോയുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്ന് തന്നെയാണ്.

കഴിഞ്ഞ വർഷം അവസാനം പുറത്തിറങ്ങിയ മായാനദിയിലൂടെ ടോവിനോ വീണ്ടും ശക്തമായ കഥാപാത്രവുമായി മുന്നോട്ട് വന്നിരുന്നു. ആഷിഖ് അബു സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിലും വിജയം കരസ്ഥമാക്കിയിരുന്നു. ഇന്നത്തെ തലമുറയിയിലെ യുവാക്കളെ പ്രതിനിധികരിച്ചുകൊണ്ട് മാത്തൻ എന്ന കഥാപാത്രത്തിലൂടെ ടോവിനോ വീണ്ടും ഞെട്ടിച്ചിരുന്നു. പ്രണയ രംഗങ്ങളിലും വൈകാരിക രംഗങ്ങളിലും ടോവിനോ എന്ന നടന്റെ പകരം വെക്കാൻ സാധിക്കാത്ത പ്രകടനത്തിന് സിനിമ പ്രേമികൾ സാക്ഷിയായി. തേജസ് വർക്കിക്കും മാത്തനും ശേഷം ടോവിനോയുടെ ഏറ്റവും മികച്ച കഥാപാത്രം മറഡോണയാണെനാണ് സിനിമ പ്രേമികൾ ഒന്നടങ്കം അവകാശപ്പെടുന്നത്. ഒരേ സമയം തേജസ് വർക്കിയെയും മാത്തനേയും മറഡോണ എന്ന കഥാപാത്രത്തിൽ കാണാൻ സാധിക്കും. പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായും റൊമാന്റിക് ഹീറോവായും ടോവിനോ വീണ്ടും കൈയടി നേടിയ മറഡോണ എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്.

Advertisement

നവാഗതനായ വിഷ്ണു നാരായണനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. പുതുമുഖ നായിക ശരണ്യ ആർ നായരാണ് ചിത്രത്തിൽ നായിക വേഷം കൈകാര്യം ചെയ്തിരിക്കുന്നത്.കൃഷ്ണ മൂർത്തിയാണ് മറഡോണയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.ലിയോണ ലിഷോയ്, ശാലു റഹിം, ടിറ്റോ വിൽസൺ, കിച്ചു ടെല്ലുസ്, നിസ്റ്റർ അഹമ്മദ്, ജീൻസ് ഭാസ്‌കർ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. ദീപക് ഡി. മേനോനാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സുഷിൻ ശ്യമാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റിംഗ് വർക്കുകൾ കൈകാര്യം ചെയ്തിരിക്കുന്നത് സൈജു ശ്രീധരനാണ്. മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ്‌കുമാറാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close