ചിരിയുടെ അമിട്ട് പൊട്ടിക്കാനായി ‘ആന അലറലോടലറലി’ൽ ഈ അഞ്ചാംഗസംഘവും

Advertisement

വിനീത് ശ്രീനിവാസനെ നായകനാക്കി ദിലീപ് മേനോൻ സംവിധാനം ചെയ്യുന്ന ഹാസ്യചിത്രമാണ് ‘ആന അലറലോടലറൽ’. ക്രിസ്മസ് റിലീസായി തിയറ്ററുകളിലെത്തുന്ന ചിത്രം ആനയെ കേന്ദ്രകഥാപാത്രമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആന അലറലോടലറൽ എന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് ബാലൻ ആണ്. സുരാജ് വെഞ്ഞാറമൂട്, വിജയരാഘവന്‍, ഹരീഷ് കണാരൻ, ഇന്നസെന്റ്, ധർമജൻ എന്നിവരാണ് ചിത്രത്തിൽ ഹാസ്യരസപ്രാധാന്യമുള്ള മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.

ദശരഥൻ എന്ന കഥാപാത്രത്തെയാണ് ഹരീഷ് കണാരൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.തന്റെ സിനിമാജീവിതത്തിൽ ആദ്യമായി ഒരു കഥാപാത്രത്തിന്റെ രണ്ട് കാലഘട്ടങ്ങളാണ് ഹരീഷ് കൈകാര്യം ചെയ്യുന്നത്. ദശരഥന്റെ ചെറുപ്പകാലവും പിന്നീട് അൽപ്പം പ്രായമേറിയതുമായ രൂപമാറ്റം ഇതിൽ കാണാൻ കഴിയും. പതിവ് വേഷങ്ങളിൽ നിന്ന് വ്യത്യസ്‌തമായി അൽപം പ്രായമേറിയ വേലായുധൻ എന്ന കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറന്മൂട് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. വേലായുധൻ എന്നാണ് സുരാജിന്റെ കഥാപാത്രത്തിന്റെ പേര്. കൂടാതെ ധർമജനും ഇന്നസെന്റും വിജയരാഘവനും ഇവരോടൊപ്പം അണിനിരക്കുന്നു. അഞ്ച് കോമഡി താരങ്ങളും ഒത്തുചേർന്ന് തിയറ്ററുകളിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുമെന്നാണ് ട്രെയിലറിൽ നിന്നും മറ്റും വ്യക്തമാകുന്നത്.

Advertisement

അനു സിത്താരയാണ് ആന അലറലോടലറലിലെ നായിക. ഹാഷിം ജലാലുദ്ദീന്‍ എന്ന കഥാപാത്രത്തെയാണ് വിനീത് ഇതിൽ അവതരിപ്പിക്കുന്നത്. ആനയോടുള്ള സൗഹൃദവും പ്രണയവും ഒന്നിച്ചുകൊണ്ടുപോകുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതം സമകാലീന പ്രശ്‌നങ്ങളിലൂടെ കടന്നുപോകുമ്പോൾ നടക്കുന്ന സംഭവവികാസങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പോയട്രി ഫിലിംഹൗസിന്‍റെ ബാനറില്‍ സിബി തോട്ടുപുറം, നേവിസ് സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close