ഇത് മലയാള സിനിമയുടെ ചരിത്രത്തിലാദ്യം; മരക്കാർ റിലീസ് കൊണ്ട് വരുന്നത് അപൂർവ നേട്ടം..!

Advertisement

മലയാളത്തിന്റെ മഹാനടൻ, കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഇന്ത്യയിലെ ഏറ്റവും മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡും ലഭിച്ച ഈ ചിത്രം പ്രിയദർശൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം മലയാളത്തിലെ ഏറ്റവും മുതൽ മുടക്കുള്ള ചിത്രം കൂടിയാണ്. ഇപ്പോഴിതാ ഈ വരുന്ന ഡിസംബർ രണ്ടു മുതൽ അൻപതിലധികം രാജ്യങ്ങളിൽ അഞ്ച് ഭാഷകളിൽ ഈ ചിത്രം റിലീസ് ചെയ്യാൻ പോവുകയാണ്. ഇത്രയധികം രാജ്യങ്ങളിൽ ഒരു മലയാള ചിത്രം എത്തുന്നത് ഇതാദ്യമായാണ്. അതിനൊപ്പം മലേഷ്യയിൽ ആദ്യമായി ഒരു മലയാള ചിത്രം റിലീസ് ചെയ്യുന്നു എന്ന അപൂർവ നേട്ടവും മരക്കാരിനെ തേടി എത്തുകയാണ്. ഈ ചിത്രത്തിന്റെ തമിഴ്, മലയാളം വേര്ഷനുകളാണ് അവിടെ റിലീസ് ചെയ്യാൻ പോകുന്നത്.

മരക്കാർ അവിടെ വിതരണം ചെയ്യുന്ന കമ്പനി തന്നെയാണ് ഈ വിവരം ഔദ്യോഗികമായി തന്നെ പ്രഖ്യാപിച്ചത്. സൂപ്പർ ലിങ്ക് പിക്ചേഴ്സ്, പോക്കറ്റ് പ്ലേ ഫിലിംസ്, ഏറ മെർപ്പറ്റി എന്നിവർ ചേർന്നാണ് ഈ ചിത്രം അവിടെ പ്രദർശനത്തിന് എത്തിക്കുന്നത്. മലയാള സിനിമ കണ്ട എക്കാലത്തേയും ഏറ്റവും വലിയ റീലീസ് ആയി എത്തുന്ന ഈ ചിത്രം ഒരു മലയാള സിനിമ തമിഴ് നാട്ടിൽ നേടുന്ന ഏറ്റവും വലിയ റിലീസും നേടുകയാണ്. നാനൂറോളം സ്‌ക്രീനിൽ ആണ് ഈ ചിത്രം അവിടെ റിലീസ് ചെയ്യുക. ലോകം മുഴുവൻ രണ്ടായിരത്തിനു മുകളിൽ സ്‌ക്രീനുകളിൽ ആയാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. തമിഴ്, മലയാളം കൂടാതെ തെലുങ്കു, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യും.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close