Saturday, April 1

വിജയ് ബാബു അവതരിപ്പിക്കുന്ന എങ്കിലും ചന്ദ്രികേ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

പ്രശസ്ത നടനും നിർമ്മാതാവുമായ വിജയ് ബാബു പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് എങ്കിലും ചന്ദ്രികേ. ബേസിൽ ജോസഫ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, നിരഞ്ജന അനൂപ് എന്നിവർ പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യൻ ചന്ദ്രശേഖർ ആണ്. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആവറേജ് അമ്പിളി, സെബാസ്റ്റ്യൻറെ വെള്ളിയാഴ്ച തുടങ്ങിയ വെബ് സീരീസുകളിലൂടെ ശ്രദ്ധ നേടിയ ആദിത്യൻ ചന്ദ്രശേഖർ ഒരുക്കുന്ന ആദ്യ ചിത്രമാണ് എങ്കിലും ചന്ദ്രികേ. ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച പത്തൊന്പതാമത്തെ ചിത്രമാണ് എങ്കിലും ചന്ദ്രികേ. ഒട്ടേറെ പുതുമുഖ സംവിധായകർ, നടൻമാർ എന്നിവരെ മലയാള സിനിമയിലെത്തിച്ച നിർമ്മാതാവാണ് വിജയ് ബാബു. അതിനൊപ്പം തന്നെ നിലവാരത്തിൽ ഒട്ടും വിട്ടു വീഴ്ച ചെയ്യാതെ, മികച്ച ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിലെത്തിക്കുന്ന ബാനറാണ് അദ്ദേഹത്തിന്റെ ഫ്രൈഡേ ഫിലിം ഹൗസ്.

ഫ്രൈഡേ ഫിലിം ഹൗസ് നിർമ്മിച്ച പത്തൊൻപത് ചിത്രങ്ങളിൽ പതിനഞ്ചും ഒരുക്കിയത് പുതുമുഖ സംവിധായകരാണ് എന്നുള്ളത് തന്നെയാണ് മലയാള സിനിമയിൽ ഈ പ്രൊഡക്ഷൻ ബാനർ നൽകിയ സംഭാവനകളെ മറ്റൊരു തലത്തിൽ നോക്കി കാണാൻ പ്രേരിപ്പിക്കുന്നത്. ഒട്ടേറെ പ്രതിഭാധനരായ യുവാക്കളുടെ സിനിമാ സ്വപ്നം പൂർത്തിയാക്കാൻ കൂടെ നിൽക്കുന്ന വിജയ് ബാബു, ഒരു നടനെന്ന നിലയിലും പ്രേക്ഷകരുടെ മനസ്സിലിടം നേടിയ കലാകാരനാണ്. റോജിൻ തോമസ്, അനീഷ് അൻവർ, അഹമ്മദ് കബീർ, മിഥുൻ മാനുവൽ തോമസ്, നരണിപ്പുഴ ഷാനവാസ് തുടങ്ങി ഒട്ടേറെ നവാഗതർ ഫ്രൈഡേ ഫിലിം ഹൗസിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചവരാണ്. തൻവി റാം, രാജേഷ് ശർമ്മ, അഭി റാം രാധാകൃഷ്ണൻ, എന്നിവരും ഒട്ടേറെ പുതുമുഖങ്ങളും വേഷമിടുന്ന എങ്കിലും ചന്ദ്രികേ എന്ന ചിത്രം രചിച്ചത് സംവിധായകൻ ആദിത്യനും അർജുൻ നാരായണനും ചേർന്നാണ്. ജിതിൻ സ്റ്റാൻസിലോസ് ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിംഗും നിർവഹിച്ച ഈ ചിത്രത്തിന് സംഗീതം പകരുന്നത് ഇഫ്തിയാണ്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author