റോക്കി ഭായിക്ക് അഭൂതപൂർവമായ വരവേൽപ്പ്; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി കെ ജി എഫ് 2 ..!

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

ഇന്ന് ഇന്ത്യൻ സിനിമ ചർച്ച ചെയ്യുന്നത് കെ ജി എഫ് 2 എന്ന ചിത്രത്തെ കുറിച്ചാണ്. ഇന്ന് ആഗോള റിലീസ് ആയി എത്തിയ ഈ ചിത്രം വെളുപ്പിനെ ഉള്ള ആദ്യ ഷോ കഴിഞ്ഞപ്പോൾ മുതൽ ഇന്ത്യൻ സിനിമയിലെ പുതിയ ഇതിഹാസമായി മാറുകയാണ്. അതിഗംഭീരമായ പ്രേക്ഷക പ്രതികരണമാണ് ഇപ്പോൾ കെ ജി എഫ് 2 നേടിയെടുക്കുന്നത്. ആദ്യം മുതൽ അവസാനം വരെ ചിത്രം നൽകുന്ന രോമാഞ്ചത്തെ പറ്റി വർണ്ണിക്കാൻ പ്രേക്ഷകർക്ക് വാക്കുകൾ കിട്ടുന്നില്ല. ഗംഭീര ആക്ഷനും പഞ്ച് ഡയലോഗുകളും മനസ്സിൽ തൊടുന്ന വൈകാരിക നിമിഷങ്ങളും കോർത്തിണക്കി ഒരുക്കിയ ഈ ചിത്രം ഒരു ദൃശ്യ വിസ്മയം തന്നെയാണ് എന്നാണ് പ്രേക്ഷകരും നിരൂപകരും ഒരേ സ്വരത്തിൽ പറയുന്നത്. മാത്രമല്ല, ഈ ചിത്രം ഇന്ത്യൻ സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രത്തിലെ ഒരു പുത്തൻ അധ്യായം തന്നെ എഴുതി ചേർക്കുമെന്നും ട്രേഡ് അനലിസ്റ്റുകൾ അടക്കം പറയുന്നുണ്ട്.

നായക കഥാപാത്രമായ റോക്കി ആയെത്തിയ റോക്കിങ് സ്റ്റാർ യാഷിന്റെ പ്രകടനം തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. അതുപോലെ തന്നെ വില്ലൻ വേഷം ചെയ്ത സഞ്ജയ് ദത്, രവീണ ടണ്ഠൻ എന്നിവരും വലിയ അഭിനന്ദനം ഏറ്റു വാങ്ങുന്നുണ്ട്. പ്രശാന്ത് നീലിന്റെ ത്രസിപ്പിക്കുന്ന മേക്കിങ് ആണ് ഈ ചിത്രത്തിന്റെ നട്ടെല്ല് എന്നും പ്രേക്ഷകർ പറയുന്നു. അദ്ദേഹം തന്നെയാണ് ഈ ചിത്രം രചിച്ചതും. ചിത്രത്തിന്റെ പോസ്റ്റ്- ക്രെഡിറ്റ് സീൻ കാണാതെ ആരും തീയേറ്ററിന് പുറത്തു ഇറങ്ങരുത് എന്നും ചിത്രം കണ്ട ഓരോ പ്രേക്ഷകരും മറ്റുള്ളവരോട് പറയുന്നു. കഥാപാത്രങ്ങളുടെ ഇൻട്രൊഡക്ഷൻ സീനുകൾ, ഇന്റർവെൽ പഞ്ച്, പോസ്റ്റ് ഇന്റർവെൽ ഭാഗം, ക്‌ളൈമാക്‌സ് എന്നിവയൊക്കെ രോമാഞ്ചം അനുഭവിച്ചു കൊണ്ടാണ് കാണാൻ സാധിച്ചത് എന്നും പ്രേക്ഷകർ പറയുന്നു. ഏതായാലും ഇന്ത്യക്കു അകത്തും പുറത്തും ഉള്ള, കെ ജി എഫ് 2 പ്രദർശിപ്പിക്കുന്ന തീയേറ്ററുകൾ ഇപ്പോൾ ആഘോഷത്തിന്റെ പൂരപ്പറമ്പുകൾ ആയിക്കഴിഞ്ഞു.

Did you find apk for android? You can find new Free Android Games and apps.
Share.

About Author