തമിഴിലും സജീവമാകാനുള്ള ഒരുക്കത്തിൽ ഫഹദ് ഫാസിൽ

Advertisement

മലയാളത്തിന് പുറമെ തമിഴിലും ഒരുപിടി നല്ല ചിത്രങ്ങളുടെ ഭാഗമാകുകയാണ് ഫഹദ് ഫാസിൽ. തമിഴകത്തേക്കുള്ള ഫഹദിന്റെ അരങ്ങേറ്റ ചിത്രമായ വേലൈക്കാരൻ റിലീസിനൊരുങ്ങുകയാണ്. ശിവകാർത്തികേയൻ നായകനാകുന്ന ചിത്രത്തിൽ ഫഹദ് വില്ലൻ വേഷത്തിലാണ് എത്തുന്നത്. തനി ഒരുവന്റെ വിജയത്തിന് ശേഷം മോഹൻരാജ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നയൻതാരയാണ് നായിക. ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തെക്കുറിച്ച് ശിവകാർത്തികേയൻ പ്രശംസിച്ചിരുന്നു. മലയാളികൾക്ക് അഭിമാനമേകുന്ന വാക്കുകളായിരുന്നു അവ. ഏത് ഹോളിവുഡ് നടനോടും കിടപിടിക്കാനാകുന്ന രീതിയിലാണ് ഫഹദിന്റെ അഭിനയമെന്നും അദ്ദേഹത്തിനൊപ്പം സ്‌ക്രീന്‍ പങ്കിടാനായതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ശിവകാർത്തികേയൻ പറഞ്ഞിരുന്നു.

കൈനിറയെ പ്രോജക്ടുകളാണ് ഫഹദിനെ കാത്തിരിക്കുന്നത്. ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്യുന്ന സൂപ്പർഡീലക്‌സാണ് ഫഹദിന്റെ അടുത്ത തമിഴ് ചിത്രം. വിജയ് സേതുപതി, സാമന്ത എന്നിവരാണ് ഇതിലെ പ്രധാനകഥാപാത്രങ്ങൾ. യുവൻ ശങ്കർ രാജയാണ് സംഗീതം നൽകുന്നത്. അടുത്ത വർഷത്തോടെ ചിത്രം പുറത്തിറങ്ങുമെന്നാണ് പ്രതീക്ഷ. മണിരത്‌നത്തിന്റെ അടുത്ത ചിത്രത്തിലും ഫഹദിന്റെ പേര് പറഞ്ഞുകേൾക്കുന്നുണ്ട്.

Advertisement

അതേസമയം വേണു സംവിധാനം ചെയ്യുന്ന കാർബൺ, അൻവർ റഷീദിന്റെ ട്രാൻസ് തുടങ്ങിയവയാണ് മലയാളത്തിൽ ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. സസ്‌പെന്‍സ് ത്രില്ലറായി നിര്‍മ്മിക്കുന്ന കാര്‍ബണിന്റെ കഥ കാട് പശ്ചാതലമാക്കിയാണ് തയ്യാറാക്കുന്നത്. മംമ്ത മോഹന്‍ദാസാണ് ചിത്രത്തില്‍ ഫഹദിന്റെ നായികയാകുന്നത്.

ഉസ്താദ് ഹോട്ടലിന് ശേഷം അൻവർ സംവിധാനം ചെയ്യുന്ന മുഴുനീള ചിത്രമാണ് ട്രാൻസ്. സൗബിൻ, വിനായകൻ, ചെമ്പൻ വിനോദ്, ശ്രീനാഥ് ഭാസി എന്നിവരാണ് മറ്റ് താരങ്ങൾ. വിന്‍സന്റ് വടക്കനാണ് ചിത്രത്തിന്റെ തിരക്കഥ എഴുതുന്നത്.അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement

Copyright © 2017 onlookersmedia.

Press ESC to close