ഞാൻ പോയത് രാഷ്ട്രപതിയുടെ കയ്യിൽ നിന്ന് അവാർഡ് വാങ്ങാൻ ആണ്; ദേശീയ പുരസ്‌കാര വിവാദത്തെ കുറിച്ച് ഫഹദ് ഫാസിൽ മനസ് തുറക്കുന്നു..!

Advertisement

തന്റെ പുതിയ ചിത്രമായ വരത്തൻ നേടുന്ന വലിയ വിജയത്തിന്റെ സന്തോഷത്തിൽ ആണ് ഫഹദ് ഫാസിൽ. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രം ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ്. അതിനിടക്ക് ഒരു മാധ്യമ അഭിമുഖത്തിൽ ദേശീയ അവാർഡ് വിവാദത്തെ കുറിച്ച് ഫഹദ് ഫാസിൽ തന്റെ മനസ്സ് തുറന്നു. ഫഹദിന് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചലച്ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള 2017-ലെ ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചിരുന്നു. എന്നാൽ പുരസ്‍കാര ദാന ചടങ്ങിന് പോയ ഫഹദും മറ്റു ചിലരും ആ അവാർഡ് വാങ്ങാതെ തിരിച്ചു പോരുകയാണ് ഉണ്ടായതു. കാരണം ഇന്ത്യൻ പ്രസിഡന്റ് നു പകരം കേന്ദ്ര മന്ത്രി സ്‌മൃതി ഇറാനി ആണ് അത് വിതരണം ചെയ്തത് എന്നതായിരുന്നു.

അതേ കുറിച്ച് ഫഹദിന്റെ വാക്കുകൾ ഇങ്ങനെ, ” ഞാൻ പോയത് രാഷ്ട്രപതിയുടെ അവാർഡ് വാങ്ങാൻ ആണ്. അവിടെ ചെന്നപ്പോൾ അറിഞ്ഞു അത് വേറെ ആരോ ആണ് കൊടുക്കുന്നത് എന്ന്. അതോടെ അടുത്ത വണ്ടി പിടിച്ചു ഞാൻ ഇങ്ങു പോന്നു”. അപ്പോൾ വരത്തന്റെ ഷൂട്ടിംഗ് നടക്കുകയിരുന്നു എന്നും, അങ്ങനെ ഒരു തീരുമാനം എടുത്തത് കൊണ്ട് തന്റെ സിനിമാ ജീവിതത്തിൽ പിന്നീട് പ്രത്യേകിച്ച് ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല എന്നും ഫഹദ് ഫാസിൽ പറയുന്നു. അത് കിട്ടിയിരുന്നില്ലെങ്കിലും കുഴമൊന്നുമില്ല എന്നും ഫഹദ് തുറന്നു പറഞ്ഞു. ദിലീഷ് പോത്തൻ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രം ജൂറി ചെയർ മാൻ പങ്കജ് കപൂറിന്റെ വരെ പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു.

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close