സൂപ്പർസ്റ്റാറിനും മക്കൾ സെൽവനുമൊപ്പം പുതിയ ചിത്രത്തിൽ ഫഹദ് ഫാസിൽ…

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

തമിഴിലെ ഏറ്റവും ശ്രദ്ധേയനായ സംവിധായകരിൽ ഒരാളാണ് കാർത്തിക് സുബ്ബരാജ്. മെർക്കുറി എന്ന ചിത്രത്തിന് ശേഷം കാർത്തിക്കിന്റെ അടുത്ത ചിത്രം സൂപ്പർസ്റ്റാർ രജിനിയോടൊപ്പമാണ്. മക്കൾ സെൽവൻ വിജയ് സേതുപതി ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ആദ്യ ഷെഡ്യൂൾ കഴിഞ്ഞ മാസം ഡെറാഡൂണിൽ വെച്ചാണ് നടന്നത്. സിമ്രാൻ, ബോബി സിംഹ, മേഘ ആകാശ്, സനത് റെഡ്‌ഡി, ദീപക് പരമേഷ് തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സൺ പിക്ചേഴ്‌സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.

മലയാളത്തിന്റെ പ്രിയ താരം ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഔദ്യോഗികമായ സ്ഥിതികരണത്തിനായി സിനിമ പ്രേമികൾ കാത്തിരിക്കുകയാണ്. തമിഴ് സിനിമയിൽ ഒരുപാട് അവസരങ്ങൾ വന്നിട്ടും കുറേനാൾ പിന്മാറി നടന്ന ഫഹദ് ഫാസിൽ മോഹൻ രാജ സംവിധാനം ചെയ്ത ‘വേലക്കാരൻ’ എന്ന ചിത്രത്തിലൂടെ തന്റെ ആദ്യ തമിഴ് ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുകയുണ്ടായി. ത്യാഗരാജ കുമാരരാജ സംവിധാനം ചെയ്യുന്ന ‘സൂപ്പർ ഡ്യുലക്‌സ്’ എന്ന തമിഴ് ചിത്രത്തിലും ഫഹദ് ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. മണി രത്‌നം സംവിധാനം ചെയ്യുന്ന ‘ചെക്കാ ചിവന്താ വാനം’ എന്ന ചിത്രത്തിൽ നിന്ന് താരം അവസാന നിമിഷം ഒഴിയുകയായിരുന്നു.

ഫഹദിന്റ ഒരുപിടി മലയാള ചിത്രങ്ങൾ അണിയറിൽ ഒരുങ്ങുന്നുണ്ട്. അമൽ നീരദ് സംവിധാനം ചെയ്ത ‘വരത്തൻ’ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നു കൊണ്ടിരിക്കുകയാണ്. നവാഗതനായ വിവേക് സംവിധാനം ചെയ്യുന്ന ‘ആണെങ്കിലും അല്ലെങ്കിലും’ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ശ്രീനിവാസന്റെ തിരക്കഥയിൽ സത്യൻ അന്തിക്കാടിന്റെ അടുത്ത ചിത്രത്തിൽ ഫഹദാണ് നായകനായിയെത്തുന്നത്.

Did you find apk for android? You can find new Free Android Games and apps.
Share.

About Author