അമൽ നീരദുമായി ഒന്നിക്കുന്ന പുതിയ ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കിൽ ഫഹദ് ഫാസിൽ..

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളികളുടെ ഇഷ്ട സംവിധായകനാണ് അമൽ നീരദ്. സ്ലോ മോഷൻ കേരളത്തിൽ ട്രെൻഡിങ്ങാക്കിയ വ്യക്തി എന്നും കൂടി വിശേഷിപ്പിക്കാം. ഫഹദ്-അമൽ നീരദ് ഒന്നിച്ച ഇയ്യോബിന്റെ പുസ്തകം കേരളക്കര ഇരുകൈയും നീട്ടി സ്വീകരിച്ച കൂട്ടുകെട്ടായിരുന്നു.സ്വാഭാവിക അഭിനയത്തിൽ മോഹൻലാൽ കഴിഞ്ഞാൽ പിന്നെ ഏറ്റവും മികച്ച യുവ നടൻ സാക്ഷാൽ ഫഹദ് തന്നെയാണ്. ഏത് വേഷവും അനായസത്തോട് കൂടി കൈകാര്യം ചെയ്യാൻ അദ്ദേഹം അഗ്രഗണ്യനാണ്. മാസങ്ങൾക്ക് മുമ്പ് ഈ കൂട്ടുകെട്ടിൽ പുതിയ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരുന്നു, എന്നാൽ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ അനുസരിച്ചു ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന് ഇതുവരെ ടൈറ്റിൽ നൽകിയിട്ടില്ല, ബാംഗ്ലൂർ ഡെയ്സ് എന്ന ചിത്രത്തിനും ഇതുപോലെ ഷൂട്ടിംഗ് പൂർത്തിയായ ശേഷമായിരുന്നു ടൈറ്റിൽ നൽകിയിരുന്നത്. നസ്രിയയും അമൽ നീരദും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

അമൽ നീരദ് – ഫഹദ് ചിത്രം ദുബൈയിൽ പൂർത്തിയായി. മായാനദിയിലൂടെ വിസ്മയം തീർത്ത ഐശ്വര്യ ലക്ഷ്മിയാണ് നായികയായിയെത്തുന്നത്.ഫഹദ് രണ്ട് വ്യത്യസ്ത ലുക്കിൽ ഈ ചിത്രത്തിൽ പ്രത്യക്ഷപ്പെടും. ഒരെണ്ണം കട്ട താടി ലുക്കിലും മറ്റേത് ഗോട്ടി ലുക്കിലുമായിരിക്കും പ്രത്യക്ഷപ്പെടുക. ഇയോബിന് ശേഷം കട്ട താടിൽ അമൽ നീരദ് ചിത്രത്തിൽ തന്നെ പ്രത്യക്ഷപ്പെടുമ്പോൾ സിനിമ പ്രേമികൾ എല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഫഹദ് ചിത്രങ്ങളിൽ ഒന്നായി മാറി . ദുബായ് , വാഗമൺ എന്നിവിടങ്ങളിലായിരുന്നു കൂടുതലായും ഈ സിനിമയുടെ ചിത്രീകരണം. ഛായാഗ്രഹണം നിർവഹിക്കുന്നത് പറവയിലെ ക്യാമറ ചലിപ്പിച്ച ലിറ്റിൽ സ്വയംപാണ് . ഫഹദിന്റേതായി അണിയറയിൽ ഒരുങ്ങുന്ന അടുത്ത ചിത്രം അൻവർ റഷീദിന്റെ ട്രാൻസാണ്. അതിന് ശേഷം സഫാരി, കുമ്പളങ്ങി നൈറ്റ്സ്, ആണെങ്കിലും അല്ലെങ്കിലും തുടങ്ങിയ ചിത്രങ്ങളലായിരിക്കും പ്രദർശനത്തിനെത്തുക

Did you find apk for android? You can find new Free Android Games and apps.
Share.

About Author