Tuesday, June 6

വിസ്മയിപ്പിക്കാനായി ഫഹദ് ഫാസിൽ വീണ്ടുമെത്തുന്നു; മുന്നറിയിപ്പ് സംവിധായകന്റെ ചിത്രത്തിലൂടെ

Google+ Pinterest LinkedIn Tumblr +
Want create site? Find Free WordPress Themes and plugins.

മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ തന്റെ പുതിയ ചിത്രമായ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. അതോടൊപ്പം തന്റെ തമിഴ് അരങ്ങേറ്റവും നടത്തിയിട്ടുണ്ട് ഫഹദ് ഫാസിൽ ഈ വർഷം. വരുന്ന വാർത്തകൾ പ്രകാരം മറ്റൊരു വ്യത്യസ്തമായ കഥാപാത്രമായി മാറാൻ തയ്യാറെടുക്കുകയാണ്‌ ഫഹദ് ഫാസിൽ ഇപ്പോൾ.

ദയ, മുന്നറിയിപ്പ് എന്നീ ചിത്രങ്ങൾ നമ്മുക്ക് സമ്മാനിച്ച വേണു ഒരുക്കുന്ന അടുത്ത ചിത്രത്തിൽ ഫഹദ് ഫാസിലാണ് നായകനായി എത്തുന്നത്. കാർബൺ എന്ന് പേരിട്ടിട്ടുള്ള ഈ ചിത്രം ഒരു ത്രില്ലർ ആയാണ് ഒരുക്കുന്നതെന്നാണ് സൂചന. അടുത്ത മാസം ചിത്രീകരണം ആരംഭിക്കാൻ പോകുന്ന ഈ ചിത്രത്തിൽ പ്രശസ്ത നടി മമത മോഹൻദാസ് ആണ് നായികയെത്തുന്നത്. മമത മോഹൻദാസ് ആദ്യമായാണ് ഫഹദ് ഫാസിലിന്റെ നായികയായെത്തുന്നത്.

ഒരു ക്യാമറാമാൻ എന്ന നിലയിൽ പ്രശസ്തനായ വേണു ആദ്യമായി സംവിധാനം ചെയ്തതു വർഷങ്ങൾക്കു മുൻപ് മഞ്ജു വാര്യരെ നായികയാക്കി ദയ എന്ന ചിത്രമാണ്. വളരെയധികം നിരൂപക പ്രശംസയേറ്റു വാങ്ങിയ അറബി കഥകളുടെ രീതിയിൽ കഥ പറഞ്ഞ ഒരു രസകരമായ ചിത്രമായിരുന്നു ദയ. അതിനു ശേഷം ഒരുപാട് വർഷങ്ങൾക്കു ശേഷമാണു 2013 ഇൽ മമ്മൂട്ടിയെ നായകനാക്കി മുന്നറിയിപ്പ് എന്ന ചിത്രം വേണു സംവിധാനം ചെയ്തത്. ബോക്സ് ഓഫീസ് വിജയത്തിന് ഒപ്പം നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു

പക്ഷെ ഈ തവണ വേണു കാർബൺ എന്ന ചിത്രവുമായി എത്തുന്നത് ബോക്സ് ഓഫീസ് വൻവിജയം കൂടി ലക്ഷ്യമാക്കിയാണെന്നു വേണം പറയാൻ. വിശാൽ ഭരദ്വാജ് സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിക്കുന്നത് പ്രശസ്ത ക്യാമറാമാൻ ആയ കെ യു മോഹനനാണ്. സിബി എന്ന് പേരുള്ള ഒരു ചെറുപ്പക്കാരന്റെ വേഷമാണ് ഫഹദ് ഫാസിൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഈ ചിത്രത്തിന്റെ കൂടുതൽ ഭാഗവും കാടിനുള്ളിലാണ് ചിത്രീകരിക്കുക എന്നാണ് ലഭിക്കുന്ന വിവരം.

Did you find apk for android? You can find new Free Android Games and apps.
Share.

About Author